Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഫൈനലില്‍ ആരെ പിന്തുണയ്ക്കണം? വില്ല്യംസണിന്‍റെ അഭ്യര്‍ഥന കേട്ട് ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി

മാഞ്ചസ്റ്റര്‍: ഇത്തവണത്തെ ലോകകപ്പില്‍ പുതിയ ചാംപ്യന്‍മാര്‍ പിറക്കുമെന്ന് ഉറപ്പായി. കാരണം ഇതുവരെ കിരീടമുയര്‍ത്തിയിട്ടില്ലാത്ത ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ് ഞായറാഴ്ച ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ കൊമ്പുകോര്‍ക്കുന്നത്. ആദ്യ സെമി ഫൈനലില്‍ കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യയെ ന്യൂസിലാന്‍ഡ് ഞെട്ടിച്ചപ്പോള്‍ രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് നിഷ്പ്രഭരാക്കുകയായിരുന്നു.

സെമിയില്‍ 18 റണ്‍സിനാണ് കെയ്ന്‍ വില്ല്യംസണ്‍ നയിച്ച കിവീസിനോട് വിരാട് കോലിയും സംഘവും കീഴടങ്ങിയത്. ഇപ്പോഴിതാ ഫൈനലില്‍ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ഥിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് നായകന്‍ വില്ല്യംസണ്‍.

ദേഷ്യമുണ്ടാവില്ലെന്നു കരുതുന്നു

ദേഷ്യമുണ്ടാവില്ലെന്നു കരുതുന്നു

സെമിയില്‍ ഇന്ത്യയുടെ വഴിയടച്ചെങ്കിലും തങ്ങളോട് ഇന്ത്യന്‍ ആരാധകര്‍ക്കു കൂടുതല്‍ ദേഷ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നു വില്ല്യംസണ്‍ പറഞ്ഞു. 105 കോടിയോളം വരുന്ന ഇന്ത്യന്‍ ആരാധകര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ തങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള പാഷന്‍ എത്രത്തോളം വലുതാണെന്ന് അറിയാം. ഈ ഗെയിം കളിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഇന്ത്യന്‍ ടീമിന് ആരാധകര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും വില്ല്യംസണ്‍ പറഞ്ഞു.

ഇന്ത്യയുടെ പുറത്താവല്‍

ഇന്ത്യയുടെ പുറത്താവല്‍

ഒരൊറ്റ മല്‍സരത്തിലെ മോശം പ്രകടനമാണ് ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താവലിന്റെ കാരണമെന്ന് വില്ല്യംസണ്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകോത്തര ടീമാണ്. പക്ഷെ ഇതു ക്രിക്കറ്റിന്റെ സ്വഭാവമാണ്. അപ്രവചനീയനമാണ് ഈ ഗെയിം. ഏകദിനമായാലും ടി20യായും ടെസ്റ്റായാലും ഇത് തന്നെയാണ് സ്ഥിതി. സെമി ഫൈനല്‍, ഫൈനല്‍ ഇവയില്‍ ഏതുമാവട്ടെ ഒരു കാര്യവും ടീമിന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും കിവീസ് നായകന്‍ പറഞ്ഞു.
നിരവധി മികച്ച കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. അത്രയും ശക്തമായ ടീമായതിനാലാണ് അവര്‍ റാങ്കിങില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും വില്യംസണ്‍ വിശദമാക്കി.

നമ്പര്‍ വണ്‍ ക്രിക്കറ്റല്ല

നമ്പര്‍ വണ്‍ ക്രിക്കറ്റല്ല

ഇന്ത്യയെപ്പോലെ ന്യൂസിലാന്‍ഡിനെ നമ്പര്‍ വണ്‍ കായിക മല്‍സരം ക്രിക്കറ്റല്ലെന്നും റഗ്ബിയാണെന്നും വില്ല്യംസണ്‍ പറഞ്ഞു. ഇത്തവണ ന്യൂസിലാന്‍ഡ് ആദ്യമായി ലോക ചാംപ്യന്‍മാരായാലും റഗ്ബിയെ പിന്തള്ളി ക്രിക്കറ്റ് ഒന്നാമതെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും തുടര്‍ച്ചയായി രണ്ടാം തവണയും ടീം ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത് നാട്ടുകാരെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയുന്നത് വലിയ നേട്ടം തന്നെയാണെന്നും വില്ല്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 12, 2019, 13:03 [IST]
Other articles published on Jul 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+