Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കന്‍ പതനം പൂര്‍ണം... ടെസ്റ്റ്, ഏകദിനം, ഇപ്പോള്‍ ടി20യും, കിവീസിന് മികച്ച ജയം

ലങ്കന്‍ പതനം പൂര്‍ണം | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ഒരു മല്‍സരം പോലും ജയിക്കാനാവാതെ ശ്രീലങ്ക ന്യൂസിലാന്‍ഡ് പര്യടനം പൂര്‍ത്തി. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ കഴിയാതിരുന്ന ലങ്ക ഏക ടി20യിലും കിവികള്‍ക്കു മുന്നില്‍ മുട്ടുമടക്കി. 35 റണ്‍സിനാണ് ടി20 മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് വെന്നിക്കൊടി പാറിച്ചത്. ടിം സോത്തി നയിച്ച ന്യൂസിലാന്‍ഡ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടാന്‍ അവര്‍ക്കു സാധിച്ചു.

1

മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയുടെയും വാലറ്റക്കാരുടെയും പ്രകടനമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ബാറ്റിങില്‍ ആദ്യ നാലു പേരില്‍ മൂന്നു പേരും ഒറ്റയക്ക സ്‌കോറിനാണ് പുറത്തായത്. എന്നാല്‍ ഡഗ് ബ്രെസ്‌വെല്‍ 44(26 പന്ത്, 5 സിക്‌സര്‍, 1 ബൗണ്ടറി), സ്‌കോട്ട് ക്യുഗ്ഗെലെജിന്‍ 35*(15 പന്ത്, 4 സിക്‌സര്‍, 1 ബൗണ്ടറി), റോസ് ടെയ്‌ലര്‍(33) എന്നിവരുടെ മികച്ച ഇന്നിങ്‌സുകള്‍ കിവീസിനെ രക്ഷിക്കുകയായിരുന്നു.

2

മറുപടി ബാറ്റിങില്‍ ന്യൂസിലാന്‍ഡിന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിന് ലങ്കയ്ക്കു മറുപടി ഇല്ലായിരുന്നു. 16.5 ഓവറില്‍ 144 റണ്‍സിന് ലങ്ക പുറത്തായി. മുഴുവന്‍ ഓവറും ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഒരു പക്ഷെ ലങ്ക ജയിക്കുമായിരുന്നു. 43 റണ്‍സെടുത്ത തിസാര പെരേരയാണ് ടോപ്‌സ്‌കോറര്‍. കുശാല്‍ പെരേര 23 റണ്‍സിന് പുറത്തായി. മറ്റുള്ളവര്‍ക്കൊന്നും 20 റണ്‍സ് തികയ്ക്കാനായില്ല. മൂന്നു വിക്കറ്റ് വീതമെടുത്ത ലോക്കി ഫെര്‍ഗൂസനും ഇഷ് സോധിയുമാണ് ലങ്കയെ തകര്‍ത്തത്. ന്യൂസിലാന്‍ഡ് താരം ബ്രെസ്‌വെല്ലാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Friday, January 11, 2019, 15:58 [IST]
Other articles published on Jan 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+