Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റിയിലും രക്ഷയില്ല... പാക് നാണക്കേട് തുടരുന്നു, കിവീസിന് മിന്നും ജയം

വെല്ലിങ്ടണ്‍: ഏകദിന പരമ്പര തൂത്തുവാരിയതിനു പിന്നാലെ പാകിസ്താനെതിരായ ടി20 പരമ്പരയിലും ന്യൂസിലന്‍ഡിന്റെ ആധിപത്യം തുടരുന്നു. ആദ്യ ട്വന്റിയില്‍ ഏഴു വിക്കറ്റിന്റെ ഗംഭീര വിജയമാണ് കിവികള്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് വീശിയ പാകിസ്താന് കിവികളുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടു പന്ത് ബാക്കി നില്‍ക്കെ വെറും 105 റണ്‍സിന് പാകിസ്താന്‍ കൂടാകം കയറി. സന്ദര്‍ശക നിരയില്‍ രണ്ടക്കം കടന്നത് രണ്ടു പേര്‍ മാത്രം.

1

41 റണ്‍സുമായി ബാബര്‍ അസം പാകിസ്താന്റെ ടോപ്‌സ്‌കോററായപ്പോള്‍ പേസര്‍ ഹസന്‍ അലി 23 റണ്‍സ് നേടി. മറ്റുള്ളവരൊന്നും രണ്ടക്കം പോലും തികച്ചില്ല. മൂന്നു വിക്കറ്റ് വീതം പിഴുത ടിം സോത്തിയും സേത്ത് റാന്‍സും ചേര്‍ന്നാണ് പാകിസ്താനെ എറിഞ്ഞിട്ടത്. മിച്ചെന്‍ സാന്റ്‌നര്‍ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

2

മറുപടിയില്‍ എട്ടു റണ്‍സാവുമ്പോഴേക്കും രണ്ടു വിക്കറ്റ് പിഴുത് പാകിസ്താന്‍ കിവികളെ ഞെട്ടിച്ചെങ്കിലു കോളിന്‍ മണ്‍റോയുടെ (49*) ഇന്നിങ്‌സ് 15.5 ഓവറില്‍ മൂന്നു വിക്കറ്റിന് അവരെ ലക്ഷ്യത്തിലെത്തിച്ചു. 43 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു മണ്‍റോയുടെ ഇന്നിങ്‌സ്. ടോം ബ്രൂസ് (26), റോസ് ടെയ്‌ലര്‍ (22*) എന്നിവരും ന്യൂസിലന്‍ഡ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മണ്‍റോയാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി.

Story first published: Monday, January 22, 2018, 12:18 [IST]
Other articles published on Jan 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+