ഇംഗ്ലണ്ടിന് നാണക്കേടിന്റെ ഹാട്രിക്ക്... മൂന്നാം മല്‍സരത്തിലും തോല്‍വി, കിവികള്‍ ഫൈനലിനരികെ
വെല്ലിങ്ടണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ മോശം പ്രകടനം തുടരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും ഇംഗ്ലണ്ട് പരാജയമേറ്റുവാങ്ങി. ന്യൂസിലന്‍ഡ് 12 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഈ ജയത്തോടെ കിവികള്‍ ഫൈനലിന് തൊട്ടരികിലെത്തുകയും ചെയ്തു. ഓസ്‌ട്രേലിയയാണ് ഇതിനകം ഫൈനലിലേക്കു യോഗ്യത നേടിയ ടീം.

പരമ്പരയിലെ നാലാമത്തെ കളിയില്‍ ആദ്യം ബാറ്റ് വീശിയ ന്യൂസിലന്‍ഡ് അഞ്ചു വിക്കറ്റിന് 196 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (72), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (65) എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവികളെ 200ന് തൊട്ടരികിലെത്തിച്ചത്.
മറുപടിയില്‍ ഡേവിഡ് മലാന്‍ (59), അലെക്‌സ് ഹെയ്ല്‍സ് (47) എന്നിവരൊഴികെ ഇംഗ്ലണ്ട് നിരയില്‍ ആരും ജയത്തിനു വേണ്ടി പൊരുതിനോക്കിയില്ല. ഒമ്പതു വിക്കറ്റിന് 184 റണ്‍സാണ് നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് നേടിയത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്ല്യംസണാണ് മാന്‍ ഓഫ് ദി മാച്ച്.

കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാണ് ഓസീസ് കലാശക്കളിക്കു ടിക്കറ്റെടുത്തത്. വെള്ളിയാഴ്ച നടക്കുന്ന അടുത്ത മല്‍സരത്തില്‍ കംഗാരുപ്പടയെ തോല്‍പ്പിക്കാനായാല്‍ ന്യൂസിലന്‍ഡിനും ഫൈനലിലേക്കു മുന്നേറാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications