Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ഏഷ്യന്‍ ഫൈനല്‍... കിവികളുടെ ചിറകരിഞ്ഞു, ഇന്ത്യ- ബംഗ്ലാദേശ് കലാശപ്പോര്

പോക്കെഫ്‌സ്ട്രൂം: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഏഷ്യന്‍ ഫൈനല്‍. രണ്ടാം സെമിയില്‍ ന്യൂസിലാന്‍ഡിനെ ആറു വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ് കലാശക്കളിക്കു ടിക്കറ്റെടുത്തു. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയും ബംഗ്ലാദേശും കൊമ്പുകോര്‍ക്കും.

1

സെമിയില്‍ ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിന് 211 റണ്‍സാണ് നേടിയത്. മുന്‍നിര തകര്‍ന്ന കിവികളെ കരകയറ്റിയത് മധ്യനിരയില്‍ ബെക്കാം വീലര്‍ ഗ്രീനാള്‍ (75*), നിക്കോളാസ് ലിഡ്‌സ്‌റ്റോണ്‍ (44) എന്നിവരുടെ ഇന്നിങ്‌സുകളായിരുന്നു. മൂന്നു വിക്കറ്റെടുത്ത ഷൊരിഫുല്‍ ഇസ്ലാം, രണ്ടു വിക്കറ്റ് വീതമെടുത്ത ഷമീം ഹുസൈന്‍, ഹസന്‍ മുറാദ് എന്നിവര്‍ ചേര്‍ന്നാണ് കിവികളെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തിയത്.

2

മറുപടിയില്‍ രണ്ടിന് 32 റണ്‍സെന്ന നിലയില്‍ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ പതറി. എന്നാല്‍ മഹമ്മുദുള്‍ ഹസന്‍ ജോയിയുടെ (100) ഉജ്ജ്വല സെഞ്ച്വറി ബംഗ്ലദേശിനെ രക്ഷിച്ചു. 44.1 ഓവറില്‍ നാലു വിക്കറ്റിന് ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. 127 പന്തില്‍ 13 ബൗണ്ടറികളോടെയാണ് ഹസന്‍ സെഞ്ച്വറി നേടിയത്. തൗഹിദ് റിദോയ്, ഷഹാദത്ത് ഹുസൈന്‍ എന്നിവര്‍ 40 റണ്‍സ് വീതമെടുത്തു.

നേരത്തേ ഗ്രൂപ്പ് സിയില്‍ നിന്നാണ് ബംഗ്ലാദേശ് ക്വാര്‍ട്ടറിലേക്കു മുന്നേറിയത്. സിംബാബ്‌വെയെ മഴ നിയമപ്രകാരം ഒമ്പതു വിക്കറ്റിനും സ്‌കോട്ട്‌ലാന്‍ഡിനെ ഏഴു വിക്കറ്റിനും ബംഗ്ലാദേശ് തുരത്തി. പാകിസ്താനെതിരേയുള്ള അവസാന ഗ്രൂപ്പ് മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനാണ് ബംഗ്ലാദേശ് വീഴ്ത്തിയത്.

3

അതേസമയം, ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് കിവീസിന്റെ വരവ്. ജപ്പാനെതിരേയുള്ള ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാമത്തെ കളിയില്‍ അവര്‍ ശ്രീലങ്കയെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ചു. അവസാന കളിയില്‍ മഴനിയമ പ്രകാരം 44 റണ്‍സിനു തോറ്റെങ്കിലും കിവീസ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ വെസ്റ്റ് ഇന്‍ഡീസിനെയാണ് കിവീസ് രണ്ടു വിക്കറ്റിനു മറികടന്നത്.

Story first published: Thursday, February 6, 2020, 21:54 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+