Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് പകരം ഇഷാന്‍... തിരിച്ചടിച്ച് കിവീസ്, പരമ്പരയില്‍ ഒപ്പം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എയ്ക്കു തോല്‍വി. 29 റണ്‍സിനാണ് ഇന്ത്യയെ ആതിഥേയര്‍ തകര്‍ത്തുവിട്ടത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-1ന് ഒപ്പമെത്തുകയും ചെയ്തു. ആദ്യ കളിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ മിന്നുന്ന വിജയം നേടിയിരുന്നു.

mayank

ന്യൂസിലാന്‍ഡിനെതിരേയുള്ള ഇന്ത്യയുടെ ടി20 ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യ എയുടെ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. പകരം ഇഷാന്‍ കിഷനാണ് വിക്കറ്റ് കാത്തത്. ആദ്യ ഏകദിനത്തില്‍ 21 പന്തില്‍ നിന്നും മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 39 റണ്‍സുമായി സഞ്ജു തിളങ്ങിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 297 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍ ജോര്‍ജ് വര്‍ക്കര്‍ (135) കിവീസിനു വേണ്ടി സെഞ്ച്വറിയുമായി കസറി. 144 പന്തില്‍ 12 ബൗണ്ടറികളും ആറു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറുപടി ബാറ്റിങില്‍ മായങ്ക് അഗര്‍വാള്‍ നയിച്ച ഇന്ത്യ എയ്ക്കു ഒമ്പതു വിക്കറ്റിനു 266 റണ്‍സെടുക്കാനേ ആയുള്ളൂ.

51 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യ എയുടെ ടോപ്‌സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇഷാന്‍ 44 റണ്‍സ് നേടി. വിജയ് ശങ്കര്‍ (41), മായങ്ക് (37) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ (2) നിരാശപ്പെടുത്തി.

Story first published: Friday, January 24, 2020, 13:05 [IST]
Other articles published on Jan 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+