For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ x ഓസീസ്: നിരവധി സര്‍പ്രൈസുകള്‍, ടെസ്റ്റ് പരമ്പരയ്ക്കു ഓസീസ് റെഡി- ടീം പ്രഖ്യാപിച്ചു

നാലു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒരുപാട് സര്‍പ്രൈസുകളുമായാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു പുതുമുഖങ്ങള്‍ 17 അംഗ ഓസീസ് ടീമില്‍ ഇടം പിടിച്ചു. വില്‍ പ്യുകോസ്‌കി, കാമറണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, മിച്ചെല്‍ സ്വെപ്‌സണ്‍, മൈക്കല്‍ നെസെര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഡിസംബര്‍ 17നാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമാണ് പ്യുകോസ്‌കിക്കു ദേശീയ ടീമിലേക്കു ആദ്യമായി വഴി തുറന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ 255*, 202 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ മാത്രമല്ല ഇന്ത്യക്കെതിരായ രണ്ടു സന്നാഹ മല്‍സരങ്ങള്‍ക്കുള്ള ഓസീസ് എ ടീമിലും പ്യുകോസ്‌കിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Australia Announced Test Squad Vs India | Oneindia Malayalam
ഓപ്പണറായേക്കും

ഓപ്പണറായേക്കും

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡേവിഡ് വാര്‍ണറിനൊപ്പം പ്യുകോസ്‌കി ഓപ്പണറായി ഇറങ്ങിയേക്കുമെന്നാണ് സൂചനകള്‍. ജോ ബേണ്‍സാണ് ടെസ്റ്റ് ടീമിലെ മറ്റൊരു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍. എന്നാല്‍ ബേണ്‍സ് ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല. 7, 29, 0, 10, 11 എന്നിങ്ങനെയാണ് ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരങ്ങളില്‍ താരത്തിന്റെ സ്‌കോറുകള്‍.
എന്നാല്‍ വരാനിരിക്കുന്ന സന്നാഹ മല്‍സരങ്ങളില്‍ ഫോം വീണ്ടെടുക്കാനായാല്‍ വാര്‍ണറിനൊപ്പം ബേണ്‍സ് തന്നെ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണ്‍ ചെയ്‌തേക്കും. മല്‍സരപരിചയസം അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്.

പ്യുകോസ്‌കിക്കും ഗ്രീനിനും പ്രശംസ

പ്യുകോസ്‌കിക്കും ഗ്രീനിനും പ്രശംസ

ഓസ്‌ട്രേലിയന്‍ ദേശീയ ടീം സെലക്ടറായ ട്രെവര്‍ ഹോണ്‍സ് പുതിയ അംഗങ്ങളായ പ്യുകോസ്‌കി, ഗ്രീന്‍ എന്നിവരെ പ്രശംസിച്ചു. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിന്റെ ഓപ്പണിങ് റൗണ്ടില്‍ ഒരുപിടി താരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് നമ്മള്‍ കണ്ടു. ഇക്കൂട്ടത്തില്‍ അസാധാരണ പ്രകടനത്തിലൂടെ വേറിട്ടു നില്‍ക്കുന്ന രണ്ടു കളിക്കാര്‍ പ്യുകോസ്‌കിയും ഗ്രീനുമാണ്.
ഇരുവരുടെയും ഉജ്ജ്വല ഫോം പരിഗണിക്കുമ്പോള്‍ ടീമിലുള്‍പ്പെടുത്താതിരിക്കാന്‍ നിര്‍വാഹമില്ല. വളരെ ശക്തരായ ഇന്ത്യക്കെതിരേയുള്ള പരമ്പരയില്‍ രണ്ടു യുവവതാരങ്ങളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്കു ആഹ്ലാദമുണ്ടെന്നും ഹോണ്‍സ് വ്യക്തമാക്കി.

ഗ്രീന്‍ നിശ്ചിത ഓവര്‍ ടീമിലും

ഗ്രീന്‍ നിശ്ചിത ഓവര്‍ ടീമിലും

ഇന്ത്യക്കെതിരേയുള്ള നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗ്രീനിനെ അന്നു ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെയും ഭാഗമായിരിക്കുകയാണ് താരം.
പുറംഭാഗത്തിനേറ്റ പരിക്കില്‍ നിന്നും മോചിതനായ ശേഷമാണ് ഗ്രീന്‍ മടങ്ങിയെത്തിയത്. ന്യൂസൗത്ത് വെയ്ല്‍സിനെതിരായ ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തില്‍ 197 റണ്‍സുമായി കരിയര്‍ ബെസ്റ്റ് പ്രകടനം താരം കാഴ്ചവച്ചിരുന്നു. മികച്ച പ്രതിഭയുള്ള യുവതാരമാണ് ഗ്രീനെന്നും ഭാവിയില്‍ വലിയ താരമായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ഹോണ്‍സ് ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം

സീന്‍ അബോട്ട്, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, കാമറണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, നതാന്‍ ലയണ്‍, മൈക്കല്‍ നെസര്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ജെയിംസ് പാറ്റിന്‍സണ്‍, വില്‍ പ്യുകോസ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ സ്വെപ്‌സണ്‍, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍.

Story first published: Thursday, November 12, 2020, 12:58 [IST]
Other articles published on Nov 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+