Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പടിക്കാന്‍ കിവീസിന്റെ മാസ്റ്റര്‍ പ്ലാന്‍, രോഹിത്തിന്റെ സഹതാരത്തെ ഒപ്പം കൂട്ടി! കളി മാറും

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനായുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷയിലാണുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകളെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. ഐപിഎല്ലിലൂടെ ഇന്ത്യയിലെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നവരാണ് വിദേശ താരങ്ങള്‍. അതുകൊണ്ടുതന്നെ വിദേശ ടീമുകളെല്ലാം ഇന്ത്യയെ വിറപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

ഓരോ ടീമുകളും കപ്പടിക്കാനുള്ള രാജ തന്ത്രങ്ങള്‍ മെനയുകയാണ്. ഇപ്പോഴിതാ കിരീടം ലക്ഷ്യമിട്ട് ന്യൂസീലന്‍ഡ് നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുകയാണ്. രോഹിത് ശര്‍മയുടെ സഹതാരത്തെ ഒപ്പം കൂട്ടിയാണ് കിവീസിന്റെ പടയൊരുക്കം. അവസാന രണ്ട് ലോകകപ്പിലും ന്യൂസീലന്‍ഡ് റണ്ണറപ്പുകളായിരുന്നു. രണ്ടു തവണയും ഫൈനലില്‍ പരാജയപ്പെട്ട ന്യൂസീലന്‍ഡ് ഇത്തവണ കപ്പിലേക്കെത്താനുള്ള ശക്തമായ തന്ത്രം മെനയുകയാണ്. അവസാന ലോകകപ്പിലെ ഫൈനല്‍ മത്സരത്തിന്റെ ഓര്‍മ പുതുക്കി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ഇത്തവണത്തെ ലോകകപ്പ് ആരംഭിക്കുന്നത്.

രഞ്ജി ട്രോഫിയില്‍ രോഹിത് ശര്‍മയുടെ സഹതാരമായിരുന്ന സൗരഭ് വാല്‍ക്കറെയാണ് ന്യൂസീലന്‍ഡ് ടീമിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പെര്‍ഫോമന്‍സ് അനലിസ്റ്റായ സൗരഭിന്റെ തന്ത്രങ്ങളും ഇന്ത്യയിലെ അനുഭവസമ്പത്തും തങ്ങളെ തുണക്കുമെന്ന വിലയിരുത്തലിലാണ് ന്യൂസീലന്‍ഡുള്ളത്. പെര്‍ഫോമന്‍സ് അനലിസ്റ്റായി ഇതിനോടകം പേരെടുക്കാന്‍ സൗരഭിന് സാധിച്ചിട്ടുണ്ട്. ദി ഹണ്ട്രഡ് ലീഗില്‍ ജോസ് ബട്‌ലര്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ ഒര്‍ജിനല്‍സ് ടീമിനൊപ്പമാണ് നിലവില്‍ സൗരഭുള്ളത്.

ഈ മാസം അവസാനത്തോടെ അദ്ദേഹം ന്യൂസീലന്‍ഡ് ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിനെതിരായ ന്യൂസീലന്‍ഡിന്റെ ടി20 പരമ്പരയിലൂടെ കിവീസിനൊപ്പമുള്ള സൗരഭിന്റെ യാത്ര ആരംഭിക്കും. ഇന്ത്യയിലെ സാഹചര്യത്തിനനുസരിച്ച് ടീമിനെ പരുവപ്പെടുത്തിയെടുക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് സൗരഭിനുള്ളത്. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആവശ്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കി ടീമിനെ ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളതാക്കി മാറ്റാനാവും സൗരഭ് ശ്രമിക്കുക.

kane williamson

എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രിക്കറ്റിലേക്കെത്തിയ ആളാണ് സൗരഭ്. 2006ല്‍ പഠനം നിര്‍ത്തിയ താരം ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നു. മുംബൈ ടീമിന്റെ പെര്‍ഫോമന്‍സ് അനലിസ്റ്റായിരുന്ന സമയത്താണ് സൗരഭ് രോഹിത് ശര്‍മയോടൊപ്പം പ്രവര്‍ത്തിച്ചത്. ഏറെക്കാലം രഞ്ജി ട്രോഫിയിലെ മുംബൈയുടെ പെര്‍ഫോമന്‍സ് അനലിസ്റ്റായി അദ്ദേഹം പ്രവര്‍ത്തിച്ചു. എട്ട് വര്‍ഷത്തോളം മുംബൈയില്‍ തുടര്‍ന്ന അദ്ദേഹം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനൊപ്പവും പ്രവര്‍ത്തിച്ചു.

രോഹിത് ശര്‍മ മാത്രമല്ല സൂര്യകുമാര്‍ യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയ താരങ്ങളോടൊപ്പവും പ്രവര്‍ത്തിച്ച് പരിചയമുള്ള താരമാണ് സൗരഭ്. ലോകകപ്പില്‍ ന്യൂസീലന്‍ഡിന്റെ മുഖ്യ പരിശീലകനായ ഗാരി സ്റ്റെഡിനൊപ്പം സഹ പരിശീലകനായി പ്രവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തവും സൗരഭിനുണ്ട്. കൂടുതല്‍ ഇന്ത്യക്കാരെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളായി പരിഗണിക്കാനും ന്യൂസീലന്‍ഡ് പദ്ധതിയിടുന്നുണ്ട്.

ഇന്ത്യയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കുള്ള മുന്‍തൂക്കം പഠിക്കാന്‍ മുന്‍ സ്പിന്നര്‍മാരെ പരിഗണിക്കാനും കിവീസ് ആലോചിക്കുന്നുണ്ട്. എന്തായാലും ന്യൂസീലന്‍ഡ് ഇത്തവണ വലിയ മുന്നൊരുക്കത്തോടെയാണ് എത്തുന്നതെന്ന് ഉറപ്പാണ്. കെയ്ന്‍ വില്യംസണ്‍ പരിക്കില്‍ നിന്ന് മോചിതനായി പൂര്‍ണ്ണ ഫിറ്റ്‌നസ് കൈവരിച്ചിട്ടുണ്ട്. ലോകകപ്പില്‍ വില്യംസണും കിവീസ് നിരയിലുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

വില്യംസണ്‍, ട്രന്റ് ബോള്‍ട്ട് ഉള്‍പ്പെടെ ന്യൂസീലന്‍ഡിലെ പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ സാഹചര്യം മുന്‍പരിചയമുള്ളതാണ്. അതുകൊണ്ടുതന്നെ മികച്ച മുന്നൊരുക്കം കൂടി ലഭിച്ചാല്‍ വിശ്വകിരീടത്തിലേക്കെത്താന്‍ ന്യൂസീലന്‍ഡിനാവുമെന്നാണ് അവരുടെ പ്രതീക്ഷ. ഇതുവരെ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ന്യൂസീലന്‍ഡിന് സാധിച്ചിട്ടില്ല. ഇത്തവണ ആ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്നാണ് ടീമിന്റെ പ്രതീക്ഷ. അതിന് കിവീസിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Sunday, August 6, 2023, 14:29 [IST]
Other articles published on Aug 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+