Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശപ്പോരില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍; ടി20 പരമ്പര തൂത്തുവാരി കിവീസ്

ടി20 പരമ്പര തൂത്തുവാരി കിവീസ്

ഹാമില്‍റ്റണ്‍: അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യ വനിത ക്രിക്കറ്റ് ടീമിന് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലാണ് ഒരിക്കല്‍ കൂടി ഇന്ത്യ പരാജയം സമ്മതിച്ചത്. ഇതോടെ ഇന്ത്യക്കെതിരായ ടി20 പരമ്പര 0-3ന് ആതിഥേയരായ ന്യൂസിലാന്‍ഡ് തൂത്തുവാരുകയും ചെയ്തു.

മൂന്നാം ടി20യില്‍ രണ്ട് റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 161 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ നാല് വിക്കറ്റിന് 159 റണ്‍സെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 16 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ നാല് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സ് നേടിയ ഇന്ത്യക്ക് പിന്നീട് വേണ്ടത് രണ്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സായിരുന്നു. പക്ഷേ, അവസാന രണ്ട് പന്തില്‍ മിതാലി രാജിനും ദീപ്തി ശര്‍മയ്ക്കും ഓരോ റണ്‍സ് വീതമെ നേടാനായുള്ളു.

india

62 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 86 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. നേരത്തെ, 52 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 72 റണ്‍സെടുത്ത സോഫി ഡെവിനെയാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറ നല്‍കിയത്. അര്‍ധസെഞ്ച്വറിക്കൊപ്പം നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി സോഫി കളിയിലെ താരമാവുകയും ചെയ്തു.

Story first published: Sunday, February 10, 2019, 13:49 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+