Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലാന്‍ഡ് – ഇന്ത്യ ടെസ്റ്റ്: വെല്ലുവിളി ഇക്കാര്യത്തില്‍, തന്ത്രം വെളിപ്പെടുത്തി രഹാനെ

ദില്ലി: ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയിട്ട് ടീം ഇന്ത്യ ഇതുവരെ ഒരു പരമ്പരയും തോറ്റിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെ കരീബിയന്‍ നാട്ടില്‍ ചെന്നും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളെ സ്വന്തം മണ്ണില്‍ വെച്ചും കോലിയും സംഘവും കശാപ്പു ചെയ്തു. മൂന്നു പരമ്പരകളിലായി കളിച്ച ഏഴു ടെസ്റ്റ് മത്സരങ്ങളും ഏകപക്ഷീയമായാണ് ഇന്ത്യ ജയിച്ചത്.

ഇന്ത്യ - ന്യൂസിലാൻഡ് പര്യടനം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടിക പരിശോധിച്ചാല്‍ 360 പോയിന്റുമായി ഇന്ത്യയെ ഏറ്റവും മുകളില്‍ കാണാം. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അപ്രമാദിത്വമുള്ള കാര്യം ശരിതന്നെ. എന്നാല്‍ നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പര കടുകട്ടിയായിരിക്കുമെന്നാണ് ഉപനായകന്‍ അജിങ്ക്യ രഹാനെയുടെ പക്ഷം. വെല്ലിങ്ടണിലും ക്രൈസ്റ്റ്ചര്‍ച്ചിലുമായി രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുണ്ട്.

ഇളംകാറ്റ് വീശും

അഞ്ച് ട്വന്റി-20, മൂന്നു ഏകദിന മത്സരങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് – ഇന്ത്യ ടെസ്റ്റ് പരമ്പര. രഹാനെയുടെ അഭിപ്രായത്തില്‍ ന്യൂസിലാന്‍ഡിലെ സാഹചര്യം ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. കാരണം ഇവിടുത്തെ പോലെയല്ല ന്യൂസിലാന്‍ഡിലെ കാര്യങ്ങള്‍; ഗ്രൗണ്ടില്‍ എപ്പോഴും ഇളംകാറ്റു വീശും. പന്തു പതിവില്‍ക്കൂടുതല്‍ സ്വിങ് ചെയ്യും — പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ രഹാനെ വ്യക്തമാക്കി.

തള്ളിക്കളയാനാകില്ല

നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്നറെയാണ് ഇന്ത്യ സൂക്ഷിക്കേണ്ടത്. അടുത്തിടെ നടന്ന പരമ്പരയില്‍ വാഗ്നര്‍ വാഗ്നര്‍ തിളങ്ങിയിരുന്നതായി രഹാനെ ഓര്‍മ്മപ്പെടുത്തി. അവസാന നാലു ടെസ്റ്റില്‍ നിന്നും 27 വിക്കറ്റുകള്‍ വാഗ്നര്‍ വീഴ്ത്തുകയുണ്ടായി. വഗ്നറെ മാത്രമല്ല, കിവീ ബൗളര്‍മാരെ ആരെയും നിസാരമായി തള്ളിക്കളയാനാകില്ലെന്ന് രഹാനെ പറയുന്നു.

Most Read: ഇന്ത്യന്‍ ബൗളിങ് ഇപ്പോള്‍ വേറെ ലെവല്‍... കാരണം ആ പരമ്പര, ചൂണ്ടിക്കാട്ടി ശാസ്ത്രി

രഹാനെയുടെ കണക്കുകൂട്ടൽ

ഇതേസമയം, ന്യൂസിലാന്‍ഡിന് എതിരെ എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ അജിങ്ക്യ രഹാനെ ഗൃഹപാഠം നടത്തിവരികയാണ്. ട്രെന്‍ഡ് ബൗള്‍ട്ടും നീല്‍ വാഗ്നറും വലംകയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എതിരെ പന്തിനെ ഇന്‍സ്വിങ് ചെയ്യിക്കാറാണ് പതിവ്. വീശിയടിക്കുന്ന ഇളംകാറ്റ് ഇവരുടെ പന്തിന്റെ ഗതിയെ പ്രവചനാതീതമാക്കി മാറ്റും. എന്തായാലും ക്രീസിന് വെളിയില്‍ നിന്ന് ബാറ്റു ചെയ്താല്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാരുടെ ഇന്‍സ്വിങ്ങിനെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സാധിക്കുമെന്നാണ് രഹാനെയുടെ കണക്കുകൂട്ടല്‍.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

സ്വിങ്ങിനെ നേരിടാന്‍ ഓരോ താരങ്ങളും ഓരോ വഴികളാണ് അവംലബിക്കാറ്. ചിലര്‍ ക്രീസിനകത്ത് കയറി സ്റ്റംപിനോട് ചേര്‍ന്ന് നില്‍ക്കും. ചിലര്‍ മിഡില്‍ സ്റ്റംപ് മറച്ചു നില്‍ക്കും. മറ്റു ചിലര്‍ ലെഗ് സ്റ്റംപിന് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുമെന്ന് രഹാനെ ചൂണ്ടിക്കാട്ടി.
എന്തായാലും ന്യൂസിലാന്‍ഡില്‍ കളിക്കുമ്പോള്‍ ശരീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. തിടുക്കപ്പെട്ട് ഷോട്ട് കളിക്കരുത്. നോട്ടമറുപ്പിച്ച് പന്തെത്താന്‍ കാത്തുനില്‍ക്കണം.

തയ്യാറെടുപ്പുകൾ തുടരുന്നു

Most Read: ഇന്ത്യ സൂക്ഷിച്ചോ... അവരെ വില കുറച്ച് കണ്ടാല്‍ പണി കിട്ടും!! മുന്നറിയിപ്പുമായി കോലിയുടെ കോച്ച്

സാങ്കേതികതയിലുപരി ബാറ്റിങ്ങിലെ അടിസ്ഥാനതത്വങ്ങളാകണം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മുറുക്കെപ്പിടിക്കേണ്ടത്. ന്യൂസിലാന്‍ഡിലെ പേസും ബൗണ്‍സും ഏറെ വ്യത്യസ്തമാണെന്നും അജിങ്ക്യ രഹാനെ സൂചിപ്പിച്ചു. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടത്തിന് മുന്നോടിയായി ന്യൂസിലാന്‍ഡ് എയും ഇന്ത്യാ എയും തമ്മിലെ നാലുദിന ടെസ്റ്റ് മത്സരത്തില്‍ രഹാനെയും പങ്കെടുക്കുന്നുണ്ട്.

Story first published: Thursday, January 2, 2020, 16:04 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+