Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ സൂക്ഷിച്ചോ... അവരെ വില കുറച്ച് കണ്ടാല്‍ പണി കിട്ടും!! മുന്നറിയിപ്പുമായി കോലിയുടെ കോച്ച്

Virat Kohli's Childhood Coach Warns Team India | Oneindia Malayalam

ദില്ലി: 2019ലെ പ്രകടനം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു മുന്നറിയിപ്പുമായി നായകന്‍ വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ഈ വര്‍ഷം ടീം ഇന്ത്യയുടെ തുടക്കം ശ്രീലങ്കയ്‌ക്കെതിരേയാണ്. സ്വന്തം നാട്ടില്‍ ടി20 പരമ്പരയാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ അധികം വൈകാതെ കളിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തും.

ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പരയിലാണ് കോലിയും സംഘവും കളിക്കുക. ഓസീസിനെതിരേയുള്ള ഈ പരന്വരയെക്കുറിച്ചാണ് ഇന്ത്യക്കു രാജ്കുമാര്‍ ശര്‍മ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കനത്ത വെല്ലുവിളിയാവും

കനത്ത വെല്ലുവിളിയാവും

ഓസ്‌ട്രേലിയക്കെതിരേയുള്ള പരമ്പര ഇന്ത്യയെ സംബന്ധിച്ചു കനത്ത വെല്ലുവിളി തന്നെയാവുമെന്നു രാജ്കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടി. ഇത്തവണ നല്ല തയ്യാറെടുപ്പോടു കൂടി തന്നെയാണ് ഓസീസിന്റെ വരവ്.
അതുകൊണ്ടു തന്നെ തന്നെ ഓസീസിനെ ഇന്ത്യ വില കുറച്ചു കാണരുത്. അവരെ ഗൗരവമായി തന്നെ എടുത്തില്ലെങ്കില്‍ കനത്ത തിരിച്ചടിയാവും ഇന്ത്യക്കു നേരിടേണ്ടി വരികയെന്നും ശര്‍മ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

കഴിഞ്ഞ പര്യടനം

കഴിഞ്ഞ പര്യടനം

2018-19ല്‍ കോലിയും സംഘവും ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയിരുന്നു. തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ പോക്കറ്റിലാക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.
പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ വിലക്കു കാരണം ഇന്ത്യക്കെതിരേ കളിച്ചിരുന്നില്ല. ഇത് ഇന്ത്യക്കു വലിയ ആശ്വാസമാവുകയും ചെയ്തിരുന്നു. എന്നാല്‍ വിലക്ക് കഴിഞ്ഞ് ഇരുവരും ടീമില്‍ തിരികെയെത്തിക്കഴിഞ്ഞു. വരാനിരിക്കുന്ന പരമ്പരയില്‍ സ്മിത്തും വാര്‍ണറും കൂടി ചേരുന്നതോടെ ഓസീസിനെ മറികടക്കുക ഇന്ത്യക്കു കൂടുതല്‍ ദുഷ്‌കരമാവുകയും ചെയ്യും.

ജനുവരി അഞ്ച് മുതല്‍

ജനുവരി അഞ്ച് മുതല്‍

ജനുവരി അഞ്ചിനാണ് ഈ വര്‍ഷം ടീം ഇന്ത്യ തങ്ങളുടെ കന്നിയങ്കത്തിന് ഇറങ്ങുക. ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ കളിയാണ് അഞ്ചിനുള്ളത്. ഇതിനു ശേഷം ഓസീസും ഇന്ത്യയും തമ്മില്‍ ഏകദിന പരമ്പരയില്‍ കൊമ്പുകോര്‍ക്കും.
ജനുവരി 14ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനങ്ങള്‍ 17, 19 തിയ്യതികളില്‍ രാജ്‌കോട്ട്, ബെംഗളൂരു എന്നീവിടങ്ങളിലും നടക്കും.

Story first published: Thursday, January 2, 2020, 12:49 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+