Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ചരിത്രമെഴുതി ഇംഗ്ലണ്ടിന്റെ മലാനും, മോര്‍ഗനും; റെക്കോര്‍ഡ് മഴ; ന്യൂസിലന്‍ഡിനെ തകര്‍ത്തു

നാപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിന് 76 റണ്‍സ് ജയം. ഡേവിഡ് മലാന്റേയും ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്റെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ന്യൂസിലന്‍ഡ് 16.5 ഓവറില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി.

റെക്കോര്‍ഡ് സെഞ്ച്വറിയുമായി മലാന്‍

റെക്കോര്‍ഡ് സെഞ്ച്വറിയുമായി മലാന്‍

ഇംഗ്ലണ്ടിനുവേണ്ടി സെഞ്ച്വറി നേടി ചരിത്രമെഴുതിയ ഡേവിഡ് മലാന്റെ ഇന്നിങ്‌സാണ് കളിയിലെ സവിശേഷത. 48 പന്തില്‍ സെഞ്ച്വറി തികച്ച മലാന്‍ ഇംഗ്ലണ്ടിനായി അതിവേഗം സെഞ്ച്വറി നേടുന്ന താരമായി. അലക്‌സ് ഹെയ്ല്‍സ് നേടിയ 60 പന്തിലെ സെഞ്ച്വറിയാണ് മലാന്‍ തിരുത്തിയത്. 51 പന്തില്‍ 103 റണ്‍സ് നേടിയ മലാന്‍ പുറത്താകാതെ നിന്നു. 9 ബൗണ്ടറികളും 6 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

റെക്കോര്‍ഡുമായി മോര്‍ഗനും

റെക്കോര്‍ഡുമായി മോര്‍ഗനും

മലാന്‍ ഒരുവശത്തുനിന്നും തകര്‍ത്തപ്പോള്‍ മറുവശത്ത് 41 പന്തില്‍ 91 റണ്‍സെടുത്ത മോര്‍ഗനും ഗംഭീരമാക്കി. 7 വീതം ബൗണ്ടറിയും സിക്‌സറും മോര്‍ഗന്‍ അടിച്ചെടുത്തു. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്റെ അതിവേഗ അര്‍ധശതകം മത്സരത്തില്‍ മോര്‍ഗന്റെ പേരിലായി. 21 പന്തിലായിരുന്നു മോര്‍ഗന്റെ അര്‍ധശതകം. നേരത്തെ 2018ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജോസ് ബട്‌ലര്‍ നേടിയ 22 പന്തിലെ റക്കോര്‍ഡാണ് മോര്‍ഗന്‍ തിരുത്തിയത്. ടി20യിലെ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് 241 റണ്‍സ്. മോര്‍ഗനും മലാനും ചേര്‍ന്ന് നേടിയ 182 റണ്‍സ് ടി20യില്‍ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ശ്രമിച്ചാല്‍ നിനക്കും പറ്റും... ചഹലിനോട് രോഹിത്, സിക്‌സറുകളുടെ രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാന്‍

ന്യൂസിലന്‍ഡ് ബൗളിങ്

ന്യൂസിലന്‍ഡ് ബൗളിങ്

ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ടിന് 58 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ടോം ബാന്റണ്‍ 31 റണ്‍സും ജോണി ബെയര്‍സ്‌റ്റോ 8 റണ്‍സുമാണെടുത്തത്. പിന്നീട് ഒത്തുചേര്‍ന്ന മോര്‍ഗനും മലാനും ചേര്‍ന്ന് കിവി ബൗളര്‍മാരെ തച്ചുതകര്‍ക്കുകയായിരുന്നു. 2 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍ മാത്രമാണ് മികച്ചുനിന്നത്. 4 ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത ബ്ലെയര്‍ തിക്‌നറും 3 ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്ത ഇഷ് സോധിയും ഒരോവറില്‍ 25 റണ്‍സ് നല്‍കിയ ഡാരല്‍ മിച്ചലും നന്നായി അടിവാങ്ങി.


'ഇയാള് അവിടെ എന്തു കാണിക്കുവാ'; തേര്‍ഡ് അംപയറിനോട് ചൂടായി രോഹിത് ശര്‍മ്മ

ന്യൂസിലന്‍ഡ് ബാറ്റിങ്

ന്യൂസിലന്‍ഡ് ബാറ്റിങ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടെ തുടരെ വിക്കറ്റ് വീണതാണ് തിരിച്ചടിയായത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(27), കോളിന്‍ മണ്‍റോ(30), ടിം സൗത്തി(39) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനായി മാറ്റ് പാര്‍ക്കിന്‍സണ്‍ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് ജോര്‍ദന്‍ 2 വിക്കറ്റും സ്വന്തമാക്കി. പരമ്പരയില്‍ ഇരു ടീമുകളും ഇപ്പോള്‍ 2-2 എന്ന നിലയിലാണ്. അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഞായറാഴ്ച നടക്കും.

Story first published: Friday, November 8, 2019, 15:33 [IST]
Other articles published on Nov 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+