Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ ഹിറ്റ്മാനെങ്കില്‍... ടിട്വന്റിയില്‍ മണ്‍റോ മാനിയ, മക്കുല്ലത്തിന്റെ പിന്‍ഗാമി

വെല്ലിങ്ടണ്‍: ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് താരമെങ്കില്‍ ടിട്വന്റിയില്‍ സെഞ്ച്വറികളുടെ കാര്യത്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് താരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി മല്‍സരത്തില്‍ സെഞ്ച്വറി നേടി മണ്‍റോ പുതിയ റെക്കോഡിട്ടു. ട്വന്റിയില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടുന്ന റെക്കോര്‍ഡാണ് ഇതോടെ മണ്‍റോയുടെ പേരിലായത്. താരത്തിന്റെ മൂന്നാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്.

1

കേവലം 53 പന്തില്‍ 104 റണ്‍സാണ് മണ്‍റോ വാരിക്കൂട്ടിയത്. ഇതോടെ കിവീസിന്റെ മുന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ പിന്‍ഗാമിയാവാന്‍ തനിക്കാവുമെന്നു മണ്‍റോ തെളിയിക്കുകയും ചെയ്തു. 10 സിക്‌സറുകളാണ് മണ്‍റോയുടെ ബാറ്റില്‍ നിന്നു ഗ്രൗണ്ടിന്റെ പല ഭാഗത്തേക്കും പറന്നത്. മൂന്നു ബൗണ്ടറികളും ഇന്നിങ്‌സിലുണ്ടായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റിലും (38 പന്തില്‍ 63) കിവീസിനായി കസറി. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 243 റണ്‍സാണ് വിന്‍ഡീസ് നേടിയത്.

2

മറുപടിയില്‍ പൊരുതാന്‍ പോലും നില്‍ക്കാതെയാണ് വിന്‍ഡീസ് കീഴടങ്ങിയത്. ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ തന്നെ വിന്‍ഡീസിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. 16.3 ഓവറില്‍ 124 റണ്‍സിന് കരീബിയ കൂടാരത്തില്‍ തിരിച്ചെത്തി. 46 റണ്‍സെടുത്ത ആന്ദ്രെ ഫ്‌ളെച്ചറുടെ പ്രകടനമാണ് വിന്‍ഡീസിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 119 റണ്‍സിന്റെ ആധികാരിക ജയമാണ് കിവീസ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര ആതിഥേയര്‍ 3-0ന് തൂത്തുവാരുകയും ചെയ്തു. കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടത് മണ്‍റോയാണ്.

Story first published: Thursday, January 4, 2018, 12:57 [IST]
Other articles published on Jan 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+