Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന പന്തില്‍ കൈവിട്ടു, മല്‍സരവും പരമ്പരയും... ഇന്ത്യന്‍ വനിതകളെ തുരത്തി കിവീസ്

ഓക്‌ലാന്റ്: അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ ക്ലൈമാക്‌സില്‍ ഇന്ത്യന്‍ വനിതകളെ വീഴ്ത്തി ആതിഥേയരായ ന്യൂസിലാന്‍ഡ് ടി-20 പരമ്പര കൈക്കലാക്കി. രണ്ടാം ടന്റി-ട്വന്റിയില്‍ നാല് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി കിവീസ് വിജയം കൊത്തിയെടുക്കുകയായിരുന്നു.

women

ദീപ്തി ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍, ഒാരോ ബൗണ്ടറിയും വിക്കറ്റും കണ്ട 20ാം ഓവറില്‍ അവസാന പന്തില്‍ സിംഗിളെടുത്ത് കിവീസ് ഇന്ത്യയുടെ സമനില മോഹത്തെയും ഇല്ലാതാക്കുകയായിരുന്നു. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി-20 പരമ്പര 2-0ന് സ്വന്തമാക്കാനും ആതിഥേയര്‍ക്കായി. ഒന്നാം ടി-ട്വന്റിയില്‍ 23 റണ്‍സിന് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

ഇതോടെ ഏകദിന പരമ്പര ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞ കിവീസിന് ടി-ട്വന്റിയിലൂടെ സ്വന്തം നാട്ടില്‍ വച്ച് തന്നെ പകരം ചോദിക്കാനും കഴിഞ്ഞു. ഇന്ത്യക്കു വേണ്ടി ജെമീമ റോഡ്രിഗസും (72) ന്യൂസിലാന്‍ഡിനായി സൂസി ബാറ്റെസും (62) അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. കിവീസ് വിജയത്തിന് ചുക്കാന്‍ പിടിച്ച ബാറ്റെസാണ് കളിയിലെ താരം. പരമ്പരയിലെ അവസാന മല്‍സരം ഞായറാഴ്ച നടക്കും.

Story first published: Friday, February 8, 2019, 11:48 [IST]
Other articles published on Feb 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+