ഇത്രയ്ക്ക് ചീപ്പാണോ ന്യൂസിലന്‍ഡ് ടീം.. മക്കുല്ലമില്ലാത്ത കീവിസ് സച്ചിനില്ലാത്ത ഇന്ത്യ പോലെ?
ധരംശാല: ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് ഏകപക്ഷീയമായി മൂന്ന് കളികളും തോറ്റപ്പോഴേ ആരാധകര്‍ ചോദിച്ചുതുടങ്ങിയിരുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്‍ ചോദിക്കുന്ന പോലെ - ഇത്രയ്ക്ക് ചീപ്പാണോ ന്യൂസിലന്‍ഡ് ടീം. ടെസ്റ്റില്‍ തോറ്റാലും ഏകദിനത്തില്‍ അവര്‍ തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചതോ..
Read Also: 19കാരന്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 326 പന്തില്‍ 308 (9x6, 42x4)... സഞ്ജു സാംസന്റെ വഴി അടയുന്നു?
കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലാത്തം, മാര്‍ട്ടിന്‍ ഗുപ്ടില്‍, ടിം സൗത്തി, ലൂക്ക് റോഞ്ചി, സാന്ത്‌നര്‍, കോറി ആന്‍ഡേഴ്‌സണ്‍... മോശമൊന്നുമല്ല ഈ ന്യൂസിലന്‍ഡ് ടീം. പക്ഷേ ഒന്നാം ഏകദിനത്തില്‍ അവര്‍ തോറ്റ രീതി നിരാശപ്പെടുത്തുന്നതാണ്. ഒരുകാലത്ത് സച്ചിനില്ലാത്ത ഇന്ത്യന്‍ ടീമെന്നാല്‍ ദുരന്തമായിരുന്നു. അതുപോലെ ആകുകയാണോ ബ്രണ്ടന്‍ മക്കുല്ലം ഇല്ലാത്ത ഈ ന്യൂസിലന്‍ഡ് ടീം?

ബ്രണ്ടന്‍ മക്കുല്ലം
കഴിഞ്ഞ ലോകകപ്പ് ഫൈനലോടെയാണ് ബ്രണ്ടന്‍ മക്കുല്ലം വിരമിച്ചത്. ക്യാപ്റ്റന്‍സിയില്‍ മക്കുല്ലത്തിന് പകരക്കാരനാകാന്‍ വില്യംസന് പറ്റുന്നുണ്ടെങ്കിലും ടീമിനെ ഒന്നാകെ പ്രചോദിപ്പിക്കാന്‍ വേണ്ട തരത്തിലുള്ള ഒരു ഇന്നിംഗ്‌സ് കളിക്കാന്‍ വില്യംസന് ഇന്ത്യയില്‍ കഴിഞ്ഞിട്ടില്ല. മക്കുല്ലമാകട്ടെ ഒരു ഇന്നിംഗ്‌സ് കൊണ്ട് പരമ്പരയുടെ ഗതി തന്നെ മാറ്റിമറിച്ചേനെ.

ബാറ്റിംഗ് യൂണിറ്റ് വീക്ക്
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, വെറ്ററന്‍ റോസ് ടെയ്‌ലര്‍, വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചി, മാര്‍ട്ടിന്‍ ഗുപ്ടില്‍, കോറി ആന്‍ഡേഴ്‌സണ്‍ - ഇവരൊക്കെ അടങ്ങിയ ബാറ്റിംഗ് ലൈന്‍ അപ്പ് മോശമൊന്നും ഇല്ല. പക്ഷേ ആരും കാര്യപ്പെട്ട ഫോമിലല്ല. ഫോമിലെന്ന് പറയാനുളളത് ഓപ്പണര്‍ ടോം ലാത്തം മാത്രം.

ഇന്ത്യയുടെ മിന്നും ഫോം
ടെസ്റ്റിലും ഏകദിനത്തിലും സ്വന്തം നാട്ടില്‍ പുലികളാണ് ഇന്ത്യ. ടെസ്റ്റില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഏകദിനത്തിന് താരതമ്യേന ദുര്‍ബലമായ ടീമാണ് ഇറക്കിയത്. എന്നിട്ടും ന്യൂസിലന്‍ഡിനെ ആധികാരികമായി തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇതാണ് ന്യൂസിസലന്‍ഡ് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്നത്.

ന്യൂസിലന്‍ഡ് പോലും പ്രതീക്ഷിച്ചില്ല
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന് ന്യൂസിലന്‍ഡ് പോലും പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കുറച്ചുകൂടി മികച്ച ടീമാണ് അവര്‍. ഇത് കെയ്ന്‍ വില്യംസന്‍ തന്നെ പറയുകയും ചെയ്തിരുന്നു.

കളി സെറ്റാക്കിയത് ഇവര്‍
അരങ്ങേറ്റ മത്സരത്തില്‍ 3 വിക്കറ്റോടെ ഹര്‍ദീക് പാണ്ഡ്യ, പുറത്താകാതെ 85 റണ്‍സടിച്ച വിരാട് കോലി എന്നിവരാണ് ഒന്നാം ഏകദിനം ഇന്ത്യയ്ക്ക് സ്വന്തമാക്കിയത്. ടെസ്റ്റ് പരമ്പരയില്‍ ആര്‍ അശ്വിനായിരുന്നു ഈ റോള്‍ കൈകാര്യം ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications