Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവന്‍ വെടിയുണ്ടയാണ്', ലോകത്തിലെ മികച്ച പേസര്‍ ആരാണെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ ബോണ്ട്

വെല്ലിങ്ടണ്‍: ആധുനിക ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റില്‍ പരിഗണിച്ചാലും മികച്ച പേസ് ബൗളര്‍മാരുടെ പട്ടികയില്‍ ഒരാളായി ജസ്പ്രീത് ബൂംറ ഉണ്ടാകും. തന്റെ വ്യത്യസ്തമായ ബൗളിങ് ശൈലിയോടൊപ്പം പന്തിലെ മികച്ച നിയന്ത്രണവും തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്യാനുള്ള മികവുമെല്ലാം ബൂംറയുടെ സവിശേഷതയാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളറാണ് ജസ്പ്രീത് ബൂംറയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് പേസ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്.

'ബൂംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായിരിക്കാന്‍ കാരണം അവന്റെ ആഗ്രഹമാണ്. എന്നും ഒന്നാമതായിരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. വെടിയുണ്ട പോലെയാണവന്‍. അവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍.അവന്‍ വളരെ വേഗത്തിലല്ല പന്തെറിയാനായി ഓടുന്നത്.പതിയെ തുടങ്ങി അവസാനത്തെ ചുവടുകളില്‍ അതിവേഗം കൈവരിക്കുന്ന രീതിയാണ് അവന്റേത്.

shanebondandjaspritbumrah

അവന്റെ ആക്ഷനും കൈകളുടെ പൊസിഷനും തികച്ചും വ്യത്യസ്തമാണ്. ചെറിയ ഓട്ടത്തിന് ശേഷം പെട്ടെന്ന് വേഗം കൂട്ടാനുള്ള പ്രത്യേക മികവ് അവനുണ്ട്. ബാറ്റ്‌സ്മാനെ ഞെട്ടിക്കാന്‍ ബൂംറയ്ക്ക് സാധിക്കും. ഇരു വശങ്ങളിലേക്കും അനായാസം പന്ത് വ്യതിചലിപ്പിക്കാനും അവന് മികവുണ്ട്'-ബോണ്ട് പറഞ്ഞു. ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയപ്പോള്‍ ബൂംറയുടെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമായിരുന്നു. 27 വിക്കറ്റാണ് ബൂംറ പിഴുതതത്. പരിക്കിന് ശേഷം മോശം ഫോമിലായിരുന്ന ബൂംറ പിന്നീട് തന്റെ പഴയ ഫോമിലേക്കെത്തുകയായിരുന്നു.

അതിവേഗ ബോളുകള്‍ക്കൊപ്പം സ്ലോ ബോളും ബൂംറയുടെ കൈകളില്‍ ഭദ്രം. മുംബൈയുടെ ബൗളിങ് പരിശീലകനായിരുന്നതിനാല്‍ ബൂംറയുടെ മികവ് നേരിട്ടറിയാവുന്ന വ്യക്തിയാണ് ഷെയ്ന്‍ ബോണ്ട്. മുംബൈ ഇന്ത്യന്‍സിലൂടെയാണ് ബൂംറ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നതും. ഇന്ന് ഇന്ത്യയുടെ നെടുന്തൂണാണ് ബൂംറയുടെ ബൗളിങ്. 14 ടെസ്റ്റില്‍ നിന്ന് 68 വിക്കറ്റും 64 ഏകദിനത്തില്‍ നിന്ന് 104 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റും 26കാരനായ ബൂംറയുടെ പേരിലുണ്ട്. 92 ഐപിഎല്ലില്‍ നിന്നായി 109 വിക്കറ്റും ബൂംറ വീഴ്ത്തിയിട്ടുണ്ട്. ഡെത്ത് ഓവറില്‍ ബൂംറയോളം മികവുള്ള മറ്റൊരു ബൗളറില്ല.

ഓസീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകളിലേറെയും ബൂംറയുടെ ചുമലിലാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ബൂംറ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണയും വലിയ പ്രതീക്ഷ ബൂംറയിലുണ്ട്. മൂന്ന് വീതം ഏകദിന,ടി20 പരമ്പരയും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്.

Story first published: Sunday, November 22, 2020, 11:20 [IST]
Other articles published on Nov 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+