ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന് പുതിയ പരിശീലകന്‍; ഇത്തവണ കിരീടനേട്ടം ലക്ഷ്യം
ദില്ലി: ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ പരിശീലകനായി ന്യൂസിലന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സണ്‍ നിയമിതനായി. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജിന് പകരക്കാരനായെത്തുന്ന മൈക്കിന് രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. ഈ വര്‍ഷം ജൂണിലാണ് ഇദ്ദേഹം ന്യൂസിലന്‍ഡ് പരിശീലക ചുമതല ഒഴിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും താത്കാലികമായി വിട്ടുനില്‍ക്കുന്നതിനുവേണ്ടിയാണ് ലോകകപ്പിന് ഒരു വര്‍ഷം മുന്‍പ് ചുമതല ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

കിങ്‌സ് ഇലവന്‍ സിഇഒ സതീഷ് മേനോന്‍ മൈക്കിന്റെ നിയമനം സ്ഥിരീകരിച്ചു. വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ള സഹപരിശീലകരെ മൈക്ക് നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. നേരത്തെ മുന്‍ ന്യൂസിലന്‍ഡ് താരങ്ങളായ ഡാനിയല്‍ വെറ്റോറി, സ്റ്റീഫന്‍ ഫ് ളമിങ് തുടങ്ങിയവരെല്ലാം ഐപിഎല്ലിന്റെ പ്രമുഖ ടീമുകളുടെ പരിശീലകരായിരുന്നു.
ന്യൂസിലന്‍ഡിലെ കാലയളവില്‍ മൈക്ക് ഹെസ്സണ്‍ പരിശീലകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. 2015ല്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പുതിയ സീസണില്‍ കിങ്‌സ് ഇലവനെ ചാമ്പ്യന്മാരാക്കുകയെന്നതാണ് മൈക്കിന്റെ പ്രധാന ഉത്തരവാദിത്വം. മികവുറ്റ താരങ്ങളുണ്ടായിട്ടും ഇതുവരെ ചാമ്പ്യന്മാരാകാന്‍ കിങ്‌സ് ഇലവന് കഴിഞ്ഞിട്ടില്ല. 2014ല്‍ ഫൈനലിലെത്തിയെങ്കിലും കൊല്‍ക്കത്തയോട് തോറ്റു.
ഏകദിനത്തില്‍ ഹീറോ, ടെസ്റ്റാണെങ്കില്‍ സീറോ!! വമ്പന്‍ ഫ്‌ളോപ്പുകള്‍... ലിസ്റ്റില്‍ യുവിയും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications