Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരീബിയന്‍ ദുരന്തം പൂര്‍ണം... ഏകദിനത്തിലും നാണംകെട്ടു, പരമ്പര തൂത്തുവാരി കിവീസ്

ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് ഏകദിന പരമ്പരയില്‍ കണക്കുതീര്‍ക്കാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വീണ്ടും നാണംകെട്ടു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും കരീബിയക്കാര്‍ തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും ജയിച്ച കിവീസ് പരമ്പര തൂത്തുവാരുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 66 റണ്‍സിന്റെ ആധികാരിക വിജയമാണ് കിവീസ് നേടിയത്.

1

മഴ രസം കെടുത്തിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് 23 ഓവര്‍ മാത്രമേ കളിക്കാനായുള്ളൂ. നാലു വിക്കറ്റിന് 131 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് കിവീസ് നേടിയത്. 47 റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് കിവികളുടെ ടോപ്‌സ്‌കോറര്‍. ടോം ലാതം (37), കോളിന്‍ മണ്‍റോ (21) എന്നിവരും മികച്ച പ്രകടനം നടത്തി.

2

മറുപടിയില്‍ വിന്‍ഡീസിന്റെ വിജയലക്ഷ്യം 23 ഓവറില്‍ 166 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ ഒമ്പത് വിക്കറ്റിന് 99 റണ്‍സിലേക്ക് കരീബിയ കൂപ്പുകുത്തി. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ദയനീയ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ജാസണ്‍ ഹോള്‍ഡര്‍ (34), മില്ലെര്‍ (20) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനു നാലു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം പിഴുത ട്രെന്റ് ബോള്‍ട്ടും മിച്ചെല്‍ സാന്റ്‌നറും ചേര്‍ന്നാണ് വിന്‍ഡീസിനെ ചുരുട്ടിക്കെട്ടിയത്. മാറ്റ് ഹെന്റി രണ്ടു വിക്കറ്റെടുത്തു. റോസ് ടെയ്‌ലര്‍ മാന്‍ ഓഫ് ദി മാച്ചായും ബോള്‍ട്ട് സീരീസായും തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Tuesday, December 26, 2017, 13:45 [IST]
Other articles published on Dec 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+