വിന്‍ഡീസിന്റെ 'ബോള്‍ട്ടി'ളക്കി കിവീസ്... വമ്പന്‍ ജയത്തോടെ പരമ്പരനേട്ടം
ക്രൈസ്റ്റ്ചര്‍ച്ച്: സൂപ്പര്‍ മാന്‍ ക്രിസ് ഗെയ്‌ലില്ലാതെ ഇറങ്ങിയ വെന്‍സ്റ്റ് ഇന്‍ഡീസിനെ നാണംകെടുത്തി ന്യൂസിലന്‍ഡന് ഏകദിന ക്രിക്കറ്റ് പരമ്പര. തികച്ചും ഏകപക്ഷീയമായ കളിയില്‍ 204 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്. തുടര്‍ച്ചയായി രണ്ടാം ജയത്തോടെയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0ന്റെ അഭേദ്യ ലീഡ് കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 325 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ കരീബിയന്‍ ടീമിന് പൊരുതാന്‍ പോലുമായില്ല. 28 ഓവറിനുള്ളില്‍ വിന്‍ഡീസ് ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. 121 റണ്‍സാണ് വിന്‍ഡീസിനു നേടാനായത്. കരീബിയന്‍ നിരയില്‍ ഒരാള്‍ പോലും 30 റണ്‍സ് തികച്ചില്ല. ആഷ്‌ലി നെഴ്‌സ് (27), ഷേ ഹോപ്പ് (23) എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത താരങ്ങള്‍.

പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മാസ്മരിക സ്‌പെല്ലാണ് വിന്‍ഡീസിനെ കടപുഴക്കിയത്. കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബോള്‍ട്ട് ഏഴു വിക്കറ്റുകള്‍ പോക്കറ്റില്ലാക്കി. 10 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 34 റണ്‍സ് വിട്ടുകൊടുത്താണ് ബോള്‍ട്ട് ഏഴു പേരെ പുറത്താക്കിയത്. ലോക്കി ഫെര്‍ഗ്യൂസന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തേ ഹെന്റി നിക്കോളാസ് (83), ജോര്‍ജ് വര്‍ക്കര്‍ (58), റോസ് ടെയ്‌ലര്‍ (57) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് കിവീസിനെ വന്‍ സ്‌കോറിലെത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications