Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി 20യിലും രക്ഷയില്ല... കിവികള്‍ക്കു മുന്നില്‍ വിന്‍ഡീസ് വീണ്ടും തകര്‍ന്നു

നെല്‍സണ്‍: ടെസ്റ്റ്, ഏകദിന പരമ്പരകളിലേറ്റ തോല്‍വികള്‍ക്കു പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20യിലും വെസ്റ്റ് ഇന്‍ഡീസിനു രക്ഷയില്ല. ട്വന്റി പരമ്പരയിലെ ആദ്യ കളിയില്‍ 47 റണ്‍സിന്റെ കനത്ത പരാജയമാണ് വിന്‍ഡീസ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 187 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. കോളിന്‍ മണ്‍റോയുടെയും 53 (37 പന്തില്‍ ആറു ബൗണ്ടറി, 2 സിക്‌സര്‍) ഗ്ലെന്‍ ഫിലിപ്‌സുമാണ് 55 (40 പന്തില്‍ 4 ബൗണ്ടറി, 2 സിക്‌സര്‍) എന്നിവരുടെ മിന്നല്‍ ബാറ്റിങാണ് ആതിഥേയരെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്.

1

മറുപടിയില്‍ ഒരിക്കല്‍പ്പോലും കിവികള്‍ക്കു ഭീഷണിയുയര്‍ത്താന്‍ വിന്‍ഡീസിനായില്ല. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലടങ്ങുന്ന ബാറ്റിങ് നിരയുണ്ടായിട്ടും 19 ഓവറില്‍ 140 റണ്‍സില്‍ കരീബിയയുടെ പോരാട്ടമവസാനിച്ചു. ഏകദിനത്തില്‍ നിരാശപ്പെടുത്തിയ ഗെയ്ല്‍ വീണ്ടും ഫ്‌ളോപ്പായി മാറി. 12 റണ്‍സെടുക്കാനെ ഗെയ്‌ലിനായുള്ളൂ.

കരീബിയന്‍ നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാന്‍ സാധിച്ചില്ല. മൂന്നു വിക്കറ്റ് വീതമെടുത്ത ടിം സോത്തിയും സേത്ത് റാന്‍സും ചേര്‍ന്നാണ് വിന്‍ഡീസിനെ വരിഞ്ഞുകെട്ടിയത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി.

Story first published: Friday, December 29, 2017, 16:26 [IST]
Other articles published on Dec 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+