Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഗെയ്ല്‍ ബോംബ്' പൊട്ടിയില്ല... നിര്‍വീര്യമാക്കി, വിജയം കൊത്തിപ്പറന്ന് കിവികള്‍

വെല്ലിങ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യകളിയില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനു തകര്‍പ്പന്‍ വിജയം. അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് കിവികള്‍ സ്വന്തമാക്കിയത്. ക്രിസ് ഗെയ്ല്‍ ബോംബ് പൊട്ടുമെന്ന് കരുതിയെങ്കിലും അതു തുടക്കത്തിലെ നിര്‍വീര്യമാക്കി ന്യൂസിലന്‍ഡ് ജയം കൊയ്യുകയായിരുന്നു. ആദ്യം ബാറ്റ് വീശിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 248 റണ്‍സാണ് നേടിയത്. മറുപടിയില്‍ മുന്‍നിര താരങ്ങളെല്ലാം മികച്ച സംഭാവന നല്‍കിയപ്പോള്‍ കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ ന്യൂസിലന്‍ഡ് ജയത്തിലേക്ക് മാര്‍ച്ച് ചെയ്തു. 46 ഓവറില്‍ അഞ്ചു വിക്കറ്റിന് 249 റണ്‍സെടുത്ത് കിവികള്‍ ജയിച്ചുകയറി. ഈ വിജയത്തോടെ മൂന്നു ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തുകയും ചെയ്തു.

1

നേരത്തേ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് വിന്‍ഡീസിനെ 248 റണ്‍സില്‍ കിവീസ് ഒതുക്കുകയായിരുന്നു. ഓപ്പണര്‍ എവിന്‍ ലൂയിസിന്റെയും (76) റോമന്‍ പവലിന്റെയും (59) അര്‍ധസെഞ്ച്വറികളാണ് കരീബിയയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഇവരെ കൂടാതെ വിന്‍ഡീസ് നിരയില്‍ രണ്ടക്കം പിന്നിട്ടത് മൂന്നു പേര്‍ മാത്രമാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ സൂപ്പര്‍ താരം ഗെയ്‌ലിന് 22 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാലു വിക്കറ്റെടുത്ത ഡഗ് ബ്രെസ്‌വെല്ലും മൂന്നു വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ ടോഡ് ആസിലും ചേര്‍ന്നാണ് വിന്‍ഡീസിനെ വന്‍ സ്‌കോറില്‍ നിന്നും തടഞ്ഞത്.

2

ഓപ്പണര്‍ ജോര്‍ജ് വര്‍ക്കറാണ് (57) കിവീസ് നിരയില്‍ ടോപ്‌സ്‌കോററായത്. 66 പന്തില്‍ എട്ടു ബൗണ്ടറികളടങ്ങിയതായിരുന്നു വര്‍ക്കറുടെ ഇന്നിങ്‌സ്. മറ്റൊരു ഓപ്പണറായ കോളിന്‍ മന്റോയ്ക്ക് ഒരു റണ്‍സ് അകലെ അര്‍ഹിച്ച ഫിഫ്റ്റി നഷ്ടമായി. 36 പന്തില്‍ എട്ടു ബൗണ്ടറികളോടെ 49 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ റോസ് ടെയ്‌ലര്‍ (49*), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (38) എന്നിവരും തിളങ്ങിയപ്പോള്‍ കരീബിയന്‍ പ്രതീക്ഷ തകര്‍ന്നു.

Story first published: Wednesday, December 20, 2017, 11:54 [IST]
Other articles published on Dec 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+