IPL 2021: ദാ തുടങ്ങി, ദേ തീരും- വരുന്നത് സൂപ്പര്‍ ഫാസ്റ്റ് സീസണ്‍, എന്തുകൊണ്ടെന്നറിയാം
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍ മുന്‍ സീസണുകളില്‍ നിന്നും പല കാരണങ്ങള്‍ക്കും കൊണ്ടും വ്യത്യസ്തമാണ്. ടൂര്‍ണമെന്റ് ഇന്ത്യയിലായിട്ടു പോലും എട്ടു ഫ്രാഞ്ചൈസികള്‍ക്കും ഹോംഗ്രൗണ്ടില്‍ മല്‍സരമില്ലെന്നത് ഈ സീസണിന്റെ മാത്രം പ്രത്യേകതയാണ്.
അതിനേക്കാല്‍ പ്രധാനപ്പെട്ടത് കഴിഞ്ഞ 13 സീസണുകളേക്കാള്‍ വേഗത്തില്‍ കഴിയുന്നതായിരിക്കും ഇത്തവണത്തെ മല്‍സരങ്ങളെന്നതാണ്. ഇതു തീര്‍ച്ചയായും കാണികളെ സംബന്ധിച്ച് ആഹ്ലാദം നല്‍കുന്ന കാര്യങ്ങളാണ്. മുന്‍ സീസണുകൡലെ ചില മല്‍സരങ്ങള്‍ കഴിയാന്‍ ഏറെ വൈകിയത് കാണികളുടെ ഉറക്കം കെടുത്തിയിരുന്നു. സൂപ്പര്‍ ഫാസ്റ്റ് ഐപിഎല്ലായി ഇത്തവണത്തേത് മാറാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. ബിസിസിഐ വരുത്തിയ ചില പരിഷ്‌കാരങ്ങളാണ് ഇതിനു പിന്നില്‍. ഇവ എന്തൊക്കെയാണെന്നു അറിയാം.

സമയ നിയന്ത്രണം
ഈ സീസണിലെ ഐപിഎല്‍ എല്ലാ ടീമും 20 ഓവറുകള്‍ 90 മിനിറ്റ് കൊണ്ട് തീര്‍ക്കണം. ഇതിന്റയര്‍ഥം ഓരോ ഇന്നിങ്‌സും ഒന്നര മണിക്കൂര്‍ കൊണ്ട് അവസാനിക്കുമെന്നതാണ്. ഈ ഒന്നര മണിക്കൂറിനിടെ ഇരുടീമുകള്‍ക്കും അഞ്ചു മിനറ്റ് വീതമുള്ള രണ്ടു സ്ട്രാറ്റെജിക് ടൈം ഔട്ടുകളുമുണ്ടാവും. രണ്ട് ഇന്നിങ്‌സുകളും തമ്മിലുള്ള ഇടവേള 20 മിനിറ്റില്‍ കൂടാന്‍ പാടില്ലെന്നും പുതിയ നിയമാവലിയിലുണ്ട്.

മിനിമം ഓവര്‍ നിയമം
ബൗളിങ് ടീം ഒരു മണിക്കൂര്‍ കൊണ്ട് 14.11 ഓവര്‍ പൂര്‍ത്തിയാക്കിയിരിക്കണം. കുറഞ്ഞ ഓവര്‍ റേറ്റിന് പിഴ ചുമതത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ ഭാഗത്തു നിന്നു തെറ്റുണ്ടായാല്‍ ആദ്യത്തെ തവണ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴയായി നല്‍കേണ്ടി വരും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ 24 ലക്ഷമായി വര്‍ധിക്കും. മൂന്ന്, നാല് തവണ ഇതു തുടര്‍ന്നാല്‍ 30 ലക്ഷം രൂപ വീതം ക്യാപ്റ്റന്‍ പിഴയായി നല്‍കണം. നാലിലേറെ തവണ തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ അടുത്ത കളിയില്‍ ക്യാപ്റ്റനു വിലക്കും നേരിടേണ്ടി വരും. ഫുട്‌ബോളിലെ ചുവപ്പ് കാര്‍ഡിന് സമാനമാണിത്.

സോഫ്റ്റ് സിഗ്നല്‍ ഇല്ല
സംശയാസ്പദമായ സാഹചര്യങ്ങള്‍ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറെ സഹായിക്കുന്നതിനായി നല്‍കിയിരുന്ന സോഫ്റ്റ് സിഗ്നല്‍ ഐപിഎല്ലില്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതു കാരണം സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഫീല്‍ഡ് അംപയര്‍ക്കു റോളില്ല. റീപ്ലേകള്‍ പരിശോധിച്ചു തേര്‍ഡ് അംപയര്‍ക്കു സ്വന്തമായി വിധി പ്രസ്താവിക്കേണ്ടി വരും.

സൂപ്പര്‍ ഓവര്‍ നിയന്ത്രണം
കളി ടൈ ആവുകയാണെങ്കില്‍ സൂപ്പര്‍ ഓവറാണ് ഐപിഎല്ലിന്റെ രീതി. എന്നാല്‍ ഈ സൂപ്പര്‍ ഓവര്‍ ഒരു മണിക്കൂറിനകം രണ്ടു ടീമുകളും കൂടി തീര്‍ത്തിരിക്കണം. ഒരു മണിക്കൂര്‍ കൊണ്ടും സൂപ്പര്‍ ഓവര്‍ തീര്‍ന്നില്ലെങ്കില്‍ കളി അവസാനിക്കുകയും ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications