Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ടീം ഇന്ത്യയെ അവര്‍ തീരുമാനിക്കും... ആദ്യ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ- ഗാംഗുലി

New selection committee to pick squad for India’s ODI against South Africa | Oneindia Malayalam

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പുതിയ സെലക്ഷന്‍ കമ്മിറ്റിയായിരിക്കും തിരഞ്ഞെടുക്കുകയെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുകയാണ് ഇപ്പോള്‍ ടീം ഇന്ത്യ. ഇതിനു ശേഷം മാര്‍ച്ചിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ നാട്ടില്‍ ഏറ്റുമുട്ടുന്നത്.

india

പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ ഇനിയും തിരഞ്ഞെടുത്തിട്ടില്ല. മുന്‍ താരങ്ങളായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍, രാജേഷ് ചൗഹാന്‍, വെങ്കിടേഷ് പ്രസാദ് എന്നിവരെല്ലാം സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷ നല്‍കിയിട്ടുണ്ട്. എംഎസ്‌കെ പ്രസാദിനു കീഴിലുള്ള അഞ്ചംഗ സെലക്ഷന്‍ പാനലിന്റെ കാലാവാധി അവസാനിച്ചതോടെയാണ് ബിസിസിഐ പുതിയ പാനലിനെ തിരഞ്ഞെടുക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇതിനകം പഴയ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള അടുത്ത പരമ്പരയ്ക്കു മുമ്പായിരിക്കും ഇനി പുതിയ സെക്ഷന്‍ കമ്മിറ്റി ആദ്യത്തെ യോഗം വിളിക്കുക. സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷ നല്‍കിയവരുടെ അഭിമുഖം അധികം വൈകാതെ നടക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ക്രിക്കറ്റ് ഭരണസമിതിയില്‍ മദന്‍ ലാല്‍, സുലക്ഷണ നായിക്ക് എന്നിവരെ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിലവില്‍ എംപി സ്ഥാനം വഹിക്കുന്നതിനാല്‍ ഗൗതം ഗംഭീറിനെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Tuesday, January 28, 2020, 10:42 [IST]
Other articles published on Jan 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+