Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പുതുമുഖങ്ങളില്‍ ആര്‍സിബിക്കു പ്രതീക്ഷ വയ്ക്കാം, പരിശീലന മല്‍സരത്തില്‍ മിന്നും പ്രകടനം

ഐപിഎല്ലിന്റെ പുതിയ സീസണില്‍ തങ്ങളില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്ന സൂചന നല്‍കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെ പുതുമുഖങ്ങള്‍. ആര്‍സിബി സംഘത്തെ രണ്ടായി തിരിച്ച് നടത്തിയ ആദ്യത്തെ പരിശീലന മല്‍സരത്തില്‍ പുതുതായി ടീമിലെത്തിയ ചില കളിക്കാര്‍ മികച്ച പ്രകടനം നടത്തി. ആര്‍സിബി തന്നെയാണ് ഇതിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചത്.

1

ഈ സീസണില്‍ ആര്‍സിബിയുടെ ഭാഗമായ രജത് പദിഥാര്‍, സുയാഷ് പ്രഭുദേശായ്, കെഎസ് ഭരത്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമാണ് പരിശീലന മല്‍സരത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ഹര്‍ഷല്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

20 ഓവര്‍ വീതമുള്ള മല്‍സരത്തില്‍ രജത് പദിഥാര്‍ (54), സുയാഷ് (25) എന്നിവരുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 153 റണ്‍സടുത്ത് പുറത്തായി. 35 ബോളിലാണ് പദിഥാര്‍ 54 റണ്‍സെടുത്തതെങ്കില്‍ സുയാഷ് 15 ബോളിലാണ് 25 റണ്‍സ് നേടിയത്. പുറത്താവുന്നതിനു മുമ്പ് സുയാഷ് ചില മികച്ച ഷോട്ടുകള്‍ പായിച്ചിരുന്നു.

എതിര്‍ ടീമിനായി നവദീപ് സെയ്‌നി മൂന്നും യുസ്വേന്ദ്ര ചഹല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടിയില്‍ 17.2 ഓവറില്‍ ചഹല്‍ നയിച്ച ഇലവന്‍ ആറു വിക്കറ്റിന് ലക്ഷ്യത്തിലെത്തി. ഷഹബാസ് അഹമ്മദ് 15 ബോളില്‍ 39 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് 28 ബോളില്‍ പുറത്താവാതെ 38 റണ്‍സെടുത്തു. മല്‍സരത്തിലെ ടോപ്‌സ്‌കോററായ രജത്തിനെ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍ പ്രശംസിച്ചു. യഥാര്‍ഥ ക്രിക്കറ്റിങ് ഷോട്ടുകളായികുന്നു രജത് കളിച്ചതെന്നും ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങിന്റെ സൗന്ദര്യമെന്നും ബാംഗര്‍ അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്കില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മിലാണ് ഈ സീസണിലെ ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണില്‍ ആര്‍സിബി പ്ലേഓഫില്‍ പുറത്തായിരുന്നു. കന്നിക്കിരീടത്തിനു വേണ്ടിയുള്ള ആര്‍സിബിയുടെ 13 വര്‍ഷം നീണ്ട കാത്തിരിപ്പ് ഇത്തവണ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും. കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്ന് മലയാലി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ സേവനം ആദ്യത്തെ ചില മല്‍സരങ്ങളില്‍ ആര്‍സിബിക്കു ലഭിക്കില്ല. പകരം മറ്റൊരു മലയാളി താരും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് അസ്ഹറുദ്ദീന് നറുത്തുവീണേക്കും.

Story first published: Monday, April 5, 2021, 12:08 [IST]
Other articles published on Apr 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+