നിയമം മാറി, ഇനി ബാറ്റിംഗ് പവര്‍പ്ലേ ഇല്ലാത്ത ഏകദിനങ്ങള്‍!
ദുബായ്: അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഇനി ബാറ്റിംഗ് പവര്‍പ്ലേ ഇല്ല. ആദ്യത്തെ പത്തോവര്‍ കഴിഞ്ഞാല്‍ പവര്‍ പ്ലേ കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് ബൗളര്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം കൊണ്ടുവന്നത്. ബാറ്റിഗ് പവര്‍പ്ലേ കളിയുടെ സന്തുലനത്തെ ബാധിക്കുന്നതായി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമുള്ള വാര്‍ത്താക്കുറിപ്പിലാണ് ഐ സി സി ഇക്കാര്യം വ്യക്തമാക്കിയത്. ബാറ്റിംഗ് പവര്‍പ്ലേ മാത്രമല്ല മറ്റ് മൂന്ന് നിയമങ്ങള്‍ കൂടി ഏകദിനത്തില്‍ പുതിയതായി വരും. ഫ്രീഹിറ്റും ഫീല്‍ഡിംഗ് നിയന്ത്രണവുമൊക്കെ എങ്ങനെ മാറും എന്ന് നോക്കൂ...

നോ ബോളിനെല്ലാം ഫ്രീഹിറ്റ്
ഫ്രീ ഹിറ്റ് ഇനി എല്ലാ നോബോളിനും എന്നതാണ് പുതിയ നിയമത്തിലെ രസകരമായ ഒരു കാര്യം. ഇതുവരെ ഫ്രണ്ട് ഫുട് നോബോളിന് മാത്രമാണ് ഫ്രീഹിറ്റ് അനുവദിച്ചിരുന്നത്.

ബൗളര്‍മാര്‍ക്ക് ആശ്വാസം
41 മുതല്‍ അമ്പതാമത്തെ ഓവര്‍ വരെ 30 വാര വൃത്തത്തിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ അനുവദിക്കും. ഇപ്പോള്‍ നാല് പേരെ മാത്രമേ പുറത്ത് നിര്‍ത്താനാകൂ. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിഷമകരമാകും.

ക്യാച്ചെടുക്കാന്‍ ആള് വേണ്ട
ഇനിമുതല്‍ ആദ്യ പത്തോവറില്‍ ക്യാച്ചിംഗ് പൊസിഷനില്‍ ആള് നിര്‍ബന്ധമില്ല. 30 വാരയ്ക്ക് പുറത്ത് രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രം എന്ന നിയമം തുടരും.

ബാറ്റിംഗ് പവര്‍ പ്ലേ ഇല്ല
10 മുതല്‍ 40 വരെ ഓവറുകള്‍ക്കിടയിലെ ബാറ്റിംഗ് പവര്‍പ്ലേ ഒഴിവാക്കി. ഇനി ഈ ഓവറുകളില്‍ നാല് ഫീല്‍ഡര്‍മാരെ ബൗണ്ടറി ലൈനില്‍ നിര്‍ത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications