Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിക്‌സറില്‍ സെഞ്ച്വറി! രോഹിത്തിന് അതും സാധിച്ചു- ഓസീസിന്റെ പേടിസ്വപ്‌നം

സിഡ്‌നി: ഇന്ത്യന്‍ സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു അഭിമാനിക്കാന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. ലോക ക്രിക്കറ്റിലെ അതികായന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് രോഹിത് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. വിവിധ ഫോര്‍മാറ്റുകളിലുമായി ഓസീസിനെതിരേ സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ച്വറയിയടിച്ച താരമായി മാറിയിരിക്കുകയാണ് ഹിറ്റ്മാന്‍.

1

സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സിക്‌സറുകളുടെ എണ്ണത്തില്‍ രോഹിത് മൂന്നക്കം കടന്നത്. ഈ ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് 100 എന്ന മാന്ത്രികസംഖ്യ തികയ്ക്കാന്‍ വെറും ഒരു സിക്‌സര്‍ മതിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ തന്നെ രോഹിത് ഇതു നേടിയെടുക്കുകയും ചെയ്തു. സ്പിന്നര്‍ നതാന്‍ ലിയോണാണ് രോഹിത്തിന്റെ 100ാമത്തെ സിക്‌സറിനു ഇരയായത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 16ാം ഓവറിലായിരുന്നു രോഹിത്തിന്റെ ആരാധകര്‍ കാത്തിരുന്ന സുവര്‍ണ നിമിഷം പിറന്നത്. രണ്ടാമത്തെ ബോളില്‍ ക്രീസിന് പുറത്തേക്കു ഇറങ്ങി വന്ന് രോഹിത് തൊടുത്ത ഷോട്ട് ലോങ് ഓണിലൂടെ സിക്‌സറിലേക്കു പറക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ സിക്‌സര്‍ കൂടിയായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി രോഹിത്തിന്റെ 424ാമത് സിക്‌സര്‍ കൂടിയാണിത്.

ഓസ്‌ട്രേലിയക്കെതിരേ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ രോഹിത്തിന് അരികില്‍പ്പോലും മറ്റൊരു താരമില്ലെന്നു കാണാം. ടോപ്പ് ഫൈവിലെ മൂന്നു താരങ്ങളും ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചവരാണ്. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനാണ് 63 സിക്‌സറുകളുമായി രോഹിത്തിന് പിന്നില്‍ രണ്ടാസ്ഥാനത്തുള്ളത്. ശേഷിച്ച മൂന്നു പേരും കളി മതിയാക്കിയവരാണ്. ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം (61), ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (60), എംഎസ് ധോണി (60) എന്നിവരാണ് അഞ്ചു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇത്തവണ രോഹിത് കളിച്ച ആദ്യത്തെ ഇന്നിങ്‌സ് കൂടിയായിരുന്നു സിഡ്‌നിയിലേത്. പരിക്കില്‍ നിന്നും മോചിതനായി അടുത്തിടെ ടീമിനൊപ്പം ചേര്‍ന്ന അദ്ദേഹം ഈ ടെസ്റ്റിലാണ് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയത്. 77 ബോൡ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 26 റണ്‍സുമായി മോശമല്ലാത്ത സംഭാവന നല്‍കാനും രോഹിത്തിനു സാധിച്ചു. ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 70 റണ്‍സ് നേടിയ ശേഷമാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്.

Story first published: Friday, January 8, 2021, 13:33 [IST]
Other articles published on Jan 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+