Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും മോശം ബൗളിംഗ്: ഇന്ത്യയ്ക്ക് ലോകറെക്കോര്‍ഡ്

സിഡ്‌നി: വിരാട് കോലിയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ടെസ്റ്റ് പരമ്പരയാണ് നടക്കുന്നത്. ദ്രാവിഡിന്റെയും ഗാവസ്‌കറിന്റെയും റെക്കോര്‍ഡുകളാണ് തകര്‍ത്തത്. സ്മിത്താകാട്ടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡും. ഇന്ത്യന്‍ ബൗളര്‍മാരും വെറുതെയിരുന്നില്ല, അവരും സ്വന്തമാക്കി ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ലോകറെക്കോര്‍ഡ്. ഒരു നാണംകെട്ട റെക്കോര്‍ഡ്.

shami

ഒരു പരമ്പരയില്‍ ബൗളര്‍മാര്‍ 100 റണ്‍സ് വീതം വഴങ്ങിയതിന്റെ ലോകറെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 16 തവണയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ 100 റണ്‍സില്‍ കൂടുതല്‍ വഴങ്ങുന്നത്. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ 100 റണ്‍സില്‍ കൂടുതല്‍ വിട്ടുകൊടുത്തതോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ ലോകറെക്കോര്‍ഡിലെത്തിയത്.

ishant

നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ അശ്വിന്‍ (4 തവണ), ഷമി, ഉമേഷ് യാദവ് (3 തവണ വീതം), ഇഷാന്ത്, വരുണ്‍ ആരോണ്‍ (2 തവണ വീതം), ഭുവനേശ്വര്‍ കുമാര്‍ (1 തവണ) എന്നിങ്ങനെ പോകുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ സെഞ്ചുറി നേട്ടം. പരമ്പരയില്‍ ഇതേ വരെ ഓസ്‌ട്രേലിയയുടെ ബൗളര്‍മാര്‍ 8 തവണ 100 ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങി. 5 തവണ 100 ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ സ്പിന്നര്‍ ലിയോണാണ് മുന്നില്‍.

ashwin

ഇത് മാത്രമല്ല, ഒരു ടെസ്റ്റില്‍ പോലും ഓസ്‌ട്രേലിയയെ ഓളൗട്ടാക്കാനായില്ല എന്ന നാണക്കേടും ഈ പരമ്പര കളിക്കുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുണ്ട്. ബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലുമായി 19 വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യക്കാരുടെ ഇതുവരെയുള്ള മികച്ച ബൗളിംഗ് പ്രകടനം. ഈ ടെസ്റ്റ് ഇന്ത്യ സമനിലയിലാക്കുകയും ചെയ്തു.

Story first published: Friday, January 9, 2015, 14:32 [IST]
Other articles published on Jan 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+