Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജകീയ തുടക്കത്തിന് പഞ്ചാബ്, കാത്തിരിക്കുന്നത് സഞ്ജുവും സംഘവും- മല്‍സരക്രമം നോക്കാം

പുതിയ പേരില്‍ ഐപിഎല്ലില്‍ പുത്തന്‍ തുടക്കം തേടിയാണ് കെഎല്‍ രാഹുലിന് കിഴില്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഇറങ്ങുക. മറുഭാഗത്ത് സീസണിലെ ആദ്യ കളിയില്‍ അവര്‍ക്കു നേരിടേണ്ടതാവട്ടെ മുഖംമിനുക്കിയെത്തുന്ന മറ്റൊരു ടീമായ രാജസ്ഥാന്‍ റോയല്‍സിനെയായാണ്. മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലാണ് രാജസ്ഥാന്‍ കച്ചമുറുക്കുന്നത്. ഏപ്രില്‍ 12ന് മുംബൈയില്‍ വച്ചാണ് പഞ്ചാബ്- രാജസ്ഥാന്‍ പോരാട്ടം.

IPL 2021: Punjab Kings full schedule and squad
1

മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ നാലു വേദികളിലായിട്ടാണ് പഞ്ചാബിന്റെ മല്‍സരങ്ങള്‍. പഞ്ചാബിന് കൂടുതല്‍ മല്‍സരങ്ങളുള്ളത് ബാംഗ്ലിലും അഹമ്മദാബാദിലുമാണ്. ബാംഗ്ലൂരില്‍ അഞ്ചും അഹമ്മദാബാദില്‍ നാലും മല്‍സരങ്ങള്‍ അവര്‍ക്കുണ്ട്. മുംബൈയില്‍ മൂന്നും ചെന്നൈയില്‍ രണ്ടും മല്‍സരങ്ങളും രാഹുലിന്റെ ടീം കളിക്കും.

12ലെ ആദ്യ കളി കഴിഞ്ഞാല്‍ 16ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും 18ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുമാണ് പഞ്ചാബിന്റെ അടുത്ത മല്‍സരങ്ങള്‍. ഇവയെല്ലാം മുംബൈയിലാണ്. തുടര്‍ന്നു പഞ്ചാബ് ചെന്നൈയിലേക്കു തിരിക്കും. 21ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും 23ന് മുംബൈ ഇന്ത്യന്‍സുമായും ഇവിടെ അവര്‍ കളിക്കും.

2

ഇവ കഴിഞ്ഞാല്‍ അഹമ്മദാബാദില്‍ പഞ്ചാബിനു നാലു മല്‍സരങ്ങളുണ്ട്. 26ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, 30ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മേയ് രണ്ടിന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ആറിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് എതിരാളികള്‍. പഞ്ചാബിന്റെ ലീഗിലെ ശേഷിച്ച അഞ്ചു മല്‍സരങ്ങളും ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. ഒമ്പതിന് ചെന്നൈ, 13ന് മുംബൈ, 15ന് കൊല്‍ക്കത്ത, 19ന് ഹൈദരാബാദ്, 22ന് രാജസ്ഥാന്‍ എന്നിവരാണ് പഞ്ചാബിനെ കാത്തിരിക്കുന്നത്.

പഞ്ചാബ് കിങ്‌സിന്റെ മല്‍സരക്രമം
പഞ്ചാബ്- രാജസ്ഥാന്‍ (ഏപ്രില്‍ 12, മുംബൈ, 7.30 pm)
പഞ്ചാബ്- ചെന്നൈ (ഏപ്രില്‍ 16, മുംബൈ, 7.30 pm)
പഞ്ചാബ്- ഡല്‍ഹി (ഏപ്രില്‍ 18, മുംബൈ, 7.30 pm)
പഞ്ചാബ്- ഹൈദരാബാദ് (ഏപ്രില്‍ 21, ചെന്നൈ, 3.30 pm)
പഞ്ചാബ്- മുംബൈ (ഏപ്രില്‍ 23, ചെന്നൈ, 7.30 pm)
പഞ്ചാബ്- കൊല്‍ക്കത്ത (ഏപ്രില്‍ 26, അഹമ്മദാബാദ്, 7.30 pm)
പഞ്ചാബ്- ബാംഗ്ലൂര്‍ (ഏപ്രില്‍ 30, അഹമ്മദാബാദ്, 7.30 pm)
പഞ്ചാബ്- ഡല്‍ഹി (മേയ് 2, അഹമ്മദാബാദ്, 7.30 pm)
പഞ്ചാബ്- ബാംഗ്ലൂര്‍ (മേയ് 6, അഹമ്മദാബാദ്, 7.30 pm)
പഞ്ചാബ്- ചെന്നൈ (മേയ് 9, ബാംഗ്ലൂര്‍, 3.30 pm)
പഞ്ചാബ്- മുംബൈ (മേയ് 13, ബാംഗ്ലൂര്‍, 3.30 pm)
പഞ്ചാബ്- കൊല്‍ക്കത്ത (മേയ് 15, ബാംഗ്ലൂര്‍, 7.30 pm)
പഞ്ചാബ്- ഹൈദരാബാദ് (മേയ് 19, ബാംഗ്ലൂര്‍, 7.30 pm)
പഞ്ചാബ്- രാജസ്ഥാന്‍ (മേയ് 22, ബാംഗ്ലൂര്‍, 7.30 pm)

3

പഞ്ചാബ് കിങ്‌സ് ഫുള്‍ ടീം
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മലാന്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, മന്‍ദീപ് സിങ്, പ്രഭ്‌സിമ്രാന്‍ സിങ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫ്രാസ് ഖാന്‍, ദീപക് ഹൂഡ, മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌നോയ്, ഹര്‍പ്രീത് ബ്രാര്‍, മോയ്‌സസ് ഹെന്റിക്വസ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ പൊറെല്‍, ദര്‍ശന്‍ നല്‍ക്കാണ്ഡെ, ക്രിസ് ജോര്‍ഡന്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ഷാരൂഖ് ഖാന്‍, റിലെ മെറെഡിത്ത്, ജലജ് സക്‌സേന, ഉത്കര്‍ഷ് സിങ്, സൗരഭ് കുമാര്‍, ഫാബിയന്‍ അലന്‍.

Story first published: Sunday, March 7, 2021, 18:06 [IST]
Other articles published on Mar 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+