For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ വല്ല്യേട്ടന് കിട്ടിയത് എട്ടിന്റെ പണി... കുടുക്കിയത് ടി10, വിലക്കിയേക്കും

കെകെആറിന്റെ താരമാണ് 48 കാരനായ താംബെ

IPL 2020: Pravin Tambe's KKR stint in trouble | Oneindia Malayalam

ദില്ലി: കൊല്‍ക്കത്തയില്‍ ഈ മാസം നടന്ന താരലേലം സമാപിച്ചപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കളിക്കാരനായിരുന്നു വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെ. വില കൊണ്ടായിരുന്നില്ല അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത് മറിച്ച് പ്രായം കൊണ്ടായിരുന്നു. 48 വയസ്സ് പ്രായമുള്ള താംബെയെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കു വാങ്ങിയത് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കുക തന്നെ ചെയ്തിരുന്നു. പരിശീലകനാവേണ്ട പ്രായത്തില്‍ താംബെയെ ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ കളിപ്പിക്കാന്‍ ധൈര്യം കാണിച്ച കെകെആറിനെ പലരും പ്രശംസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പുതിയ സീസണിലെ ഐപിഎല്ലില്‍ താംബെയ്ക്കു കളിക്കാനായേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താരത്തിനെതിരേ ബിസിസിഐ നടപടി സ്വീകരിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ടി10 ലീഗില്‍ കളിച്ചു

ടി10 ലീഗില്‍ കളിച്ചു

അബുദാബിയില്‍ ഈ വര്‍ഷം നടന്ന ടി10 ക്രിക്കറ്റ് ലീഗില്‍ കളിച്ചുവെന്നതാണ് താംബെയെ കുടുക്കിയിരിക്കുന്നത്. ബിസിസിഐയുടെ നിയാമവലി അനുസരിച്ച് കരാറുള്ള ഒരു ഇന്ത്യന്‍ താരത്തിനും ഏതെങ്കിലും ടി10, ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. ഇതു ലംഘിച്ച് ടി10 ലീഗില്‍ കളിച്ച താംബെയെ എങ്ങനെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കുമെന്നതാണ് കുഴക്കുന്ന ചോദ്യം.
ഈ വിഷയത്തില്‍ ബിസിസിഐ ഉടന്‍ നടപടി സ്വീകരിക്കും. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ അടുത്ത ഐപിഎല്ലില്‍ നിന്നും താംബെയെ വിലക്കുകയും ചെയ്യു.

നടത്തിയത് നിയമലംഘനം തന്നെ

നടത്തിയത് നിയമലംഘനം തന്നെ

താംബെ നടത്തിയത് നിയമലംഘനം തന്നെയാണ് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ചൂണ്ടിക്കാട്ടി. താംബെ ബിസിസിഐയുമായി കരാറുള്ള കളിക്കാരനാണ്. അങ്ങനെയൊരാള്‍ക്കു തീര്‍ച്ചയായും ടി10 ലീഗില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദിനം, ത്രിദിനം, ചതുര്‍ദിനം എന്നിവയിലൊക്കെ ബിസിസിഐയുമായി കരാറുള്ളവര്‍ക്കു കളിക്കാം. കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനും തടസ്സമില്ല. ഇവയ്ക്കു മുമ്പ് ബിസിസിഐ, സംസ്ഥാന അസോസിയേഷന്‍ എന്നിവയില്‍ നിന്നും താരം അനുമതി വാങ്ങണം. താംബെയുടെ വിഷയത്തെ ഗൗരവമായി തന്നെ കാണുന്നു. എന്തു സംഭവിക്കുമെന്നു നമുക്ക് നോക്കാമെന്നും പട്ടേല്‍ വിശദമാക്കി.

41ാം വയസ്സില്‍ അരങ്ങേറി

41ാം വയസ്സില്‍ അരങ്ങേറി

41ാം വയസ്സിലാണ് താംബെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി കളിക്കുന്നത്. ഇതേ സീസണിലെ ചാംപ്യന്‍സ് ലീഗ് ടി20യില്‍ ഏറ്റവുമധികം വിക്കറ്റെടുത്തത് താംബെയായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് സ്പിന്നര്‍ കൊയ്തത്.
2016ല്‍ താംബെ സണ്‍റൈസഴ്‌സ് ടീമിന്റെ ഭാഗമായി മാറി. എന്നാല്‍ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഐപിഎല്ലില്‍ ഇതുവരെ 38 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താംബെ 28 വിക്കറ്റുകളെടുത്തിട്ടുണ്ട്.

Story first published: Wednesday, December 25, 2019, 10:29 [IST]
Other articles published on Dec 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+