Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു പുതിയ കോച്ച്? ടെസ്റ്റ് കളിക്കുന്ന സഞ്ജു!! മറ്റൊരു സര്‍പ്രൈസും, 2025ല്‍ എന്തൊക്കെ കാണാം

2024ല്‍ നിന്നും ലോകം 2025ലേക്കു ചുവടുവച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റും ശുഭപ്രതീക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ വകയുള്ള ചില നേട്ടങ്ങളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഐസിസിയുടെ ടി20 ലോകകപ്പ് വിജയം തന്നെയായാരുന്നു. ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ നേടിയ വിജയവും ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നു.

പക്ഷെ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ 0-3ന്റെ സമ്പൂര്‍ണ തോല്‍വി ഇന്ത്യക്കു വലിയ നാണക്കേടായി മാറുകയും ചെയ്തു. ഈ വര്‍ഷം ചില സുപ്രധാന മാറ്റങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നമുക്കു കാണാനായേക്കും. ടീമില്‍ മാത്രമല്ല, തലപ്പത്തും അഴിച്ചുപണികള്‍ പ്രതീക്ഷിക്കാം. 2025ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

GAUTAM GAMBHIR

പുതിയ കോച്ച്?

നിലവില്‍ ഗൗതം ഗംഭീറാണ് ഇന്ത്യന്‍ ടീമിനെ മൂന്നു ഫോര്‍മാറ്റുകളിലും പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു കീഴില്‍ ടീം കസറുകയാണെങ്കിലും മറ്റു രണ്ടിലും പതറുകയാണ്. ഇതു തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. ഈ തരത്തിലാണ് 2025ലും ടീമിന്റെ മുന്നോട്ടുള്ള പോക്കെങ്കില്‍ ഗംഭീര്‍ ഭയപ്പെടുക തന്നെ വേണം. അദ്ദേഹത്തെ കോച്ച് സ്ഥാനത്തു നിന്നും പുറത്താക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായേക്കും.

ന്യൂസിലാന്‍ഡുമായി കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-0ന് തൂത്തുവാരപ്പെ്ട്ടപ്പോള്‍ തന്നെ ഗംഭീറിന്റെ കസേരയ്ക്കു ഇളക്കം തട്ടിത്തുടങ്ങിയിരുന്നു. അതിനു മുമ്പ് ശ്രീലങ്കയോടു ഏകദിന പരമ്പരയിലേറ്റ ഞെട്ടിക്കുന്ന തോല്‍വിയും അദ്ദേഹത്തിനു ക്ഷീണമായിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ കൈവിടുമെന്ന ഘട്ടത്തിലാണ്. ഇതോടെ ഡബ്ല്യുടിസി ഫൈനല്‍ പ്രതീക്ഷയും അസ്തമിക്കും.

ഇന്ത്യന്‍ താരങ്ങളുമായി ഗംഭീറിന്റെ ബന്ധത്തിലും ഇപ്പോള്‍ വിള്ളല്‍ വീണുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ അദ്ദേഹത്തിനു അധികം മുന്നോട്ടു പോവുക കടുപ്പവുമായിരിക്കും. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയാവും ഇനി ഗംഭീറിന്റെ ഭാവി തീരുമാനിച്ചേക്കുക. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വലിയ തിരിച്ചടി നേരിടേണ്ടി വന്നാല്‍ ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നും ബിസിസിഐ പുറത്താക്കിയേക്കും. അങ്ങനെ സംഭവിച്ചാല്‍ പുതിയൊരു കോച്ചിനെയും ഈ വര്‍ഷം കാണാം.

ഇതിഹാസങ്ങളുടെ വിരമിക്കല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിക്കാന്‍ പോവുന്ന രണ്ടാമത്തെ മാറ്റം ചില ഇതിഹാസ താരങ്ങളുടെ വിരമിക്കലായിരിക്കും. ദീര്‍ഘകാലമായി ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണുകളായി നില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഒരുപക്ഷെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു പിന്നാലെ ഇതു പ്രതീക്ഷിക്കാം.

ROHIT SHARMA VIRAT KOHLI

ബാറ്റിങില്‍ വളരെ മോശം ഫോമിലൂടെയാണ് രണ്ടു പേരും കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേിയയുമായുള്ള അവസാന ടെസ്റ്റിനു ശേഷം ടെസ്റ്റില്‍ നിന്നും രോഹിത് വിരമിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഫ്‌ളോപ്പായാല്‍ അദ്ദേഹം ഏകദിനവും മതിയാക്കിയേക്കും.

കോലിയുടെയും കാര്യങ്ങള്‍ വ്യത്യസ്തമല്ല, ഓസീസുമായുള്ള ടെസ്റ്റ് പരമ്പരില്‍ നിരന്തരം ഒരേ രീതിയിലാണ് അദ്ദേഹം പുറത്തായി കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ ഒട്ടും ആത്മവിശ്വാസത്തിലല്ല കോലി കാണപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ യുവതാരങ്ങള്‍ക്കു വഴി മാറിക്കൊടുക്കാന്‍ അദ്ദേഹവും ഈ വര്‍ഷം കളി മതിയാക്കിയേക്കും.

സീറ്റുറപ്പിക്കാന്‍ സഞ്ജു

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനു ഈ വര്‍ഷം സാക്ഷിയായേക്കും. സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ അദ്ദേഹത്തിനു ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും. മികച്ച പ്രകടനങ്ങളിലൂടെ ടീമിലെ തന്റെ സ്ഥാനം ഭദ്രമാക്കാന്‍ തന്നെയായിരിക്കും സഞ്ജുവിന്റെ ശ്രമം.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഏഴു ടി20കളില്‍ മൂന്നു സെഞ്ച്വറികളുമായി അദ്ദേഹം കസറിയിരുന്നു. ഈ പ്രകടനത്തോടെ ടി20യില്‍ തന്റെ സ്ഥാനവും താരം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇനി ഏകദിനത്തിലും സ്ഥിരം സാന്നിധ്യമാവുന്നതിനൊപ്പം ടെസ്റ്റിലും അരങ്ങേറുകയെന്നതായിരിക്കും സഞ്ജുവിന്റെ സ്വപ്‌നം.

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ അദ്ദേഹത്തിനു ടെസ്റ്റ് ടീമിലേക്കു തീര്‍ച്ചയായും വിളിയും പ്രതീക്ഷിക്കാം. ഓള്‍ ഫോര്‍മാറ്റ് താരമായി അദ്ദേഹത്തെ ഈ വര്‍ഷം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Wednesday, January 1, 2025, 12:12 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+