Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇനിയും രണ്ടാഴ്ച ക്വാറന്റീനോ? പറ്റില്ലെന്ന് ടീം ഇന്ത്യ! നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളെക്കൊണ്ട് നിറയുകയാണ്. രോഹിത് ശര്‍മയുള്ള അഞ്ചു താരങ്ങള്‍ മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രതിക്കൂട്ടിലായിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രതിസന്ധി ഉയര്‍ന്നുവന്നിരിക്കുകയാണ്. ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു മുമ്പ് രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന പാലിക്കാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഇതോടെ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലാവുകയും ചെയ്തിട്ടുണ്ട്.

സിഡ്‌നിയിലാണ് ഈ മാസം ഏഴു മുതല്‍ മൂന്നാം ടെസ്റ്റ് നടക്കുന്നത്. ഈ മല്‍സരത്തിനു ശേഷം വീണ്ടും 14 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ബ്രിസ്ബണിലേക്കു വരാന്‍ തയ്യാറല്ലെന്നു ഇന്ത്യ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

14 ദിവസത്തെ ക്വാറന്റീന്‍

14 ദിവസത്തെ ക്വാറന്റീന്‍

ജനുവരി 15 മുതല്‍ ബ്രിസ്ബണിലെ ഗബ്ബയിലാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ഈ ടെസ്റ്റിനു മുന്നോടിയായി ഇവിടെയെത്തിയാല്‍ രണ്ടാഴ്ച ഇരുടീമുകളും ക്വാറന്റീനില്‍ കഴിയണമെന്നാണ് ക്വീന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതു കാരണമാണ് ഇവിടേക്കു വരാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു ഇന്ത്യന്‍ ടീം അറിയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയയിലെത്തിയ ശേഷം ഒരു തവണ ഇതേ കാലയളവില്‍ ഇന്ത്യന്‍ ടീമിനു ക്വാറന്റീനില്‍ കഴിയേണ്ടി വന്നിരുന്നു. അതുകൊണ്ടു തന്നെ ഒരിക്കല്‍ക്കൂടി ഇതാവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം.

ഔദ്യോഗികമായി അറിയിച്ചിട്ടില്ല

ഔദ്യോഗികമായി അറിയിച്ചിട്ടില്ല

ബ്രിസ്ബണില്‍ വീണ്ടും ക്വാറന്റീനില്‍ കഴിയാന്‍ വിമുഖതയുണ്ടെന്നു ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഇനിയും ഔദ്യോഗിമായി അറിയിച്ചിട്ടില്ലെന്നാണ് വിവരം. യുഎഇയില്‍ നടന്ന ഐപിഎല്ലിനു പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം സിഡ്‌നിയിലെത്തിയത്. തുടര്‍ന്നു രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമായിരുന്നു ടീം പരിശീലനത്തിന് ഇറങ്ങിയത്.
ദുബായില്‍ ഐപിഎല്ലിനെത്തിയപ്പോള്‍ ഞങ്ങള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. സിഡ്‌നിയിലെത്തിയപ്പോള്‍ വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റീന്‍ ഉണ്ടായിരുന്നു. ഇതിനര്‍ഥം ഒരു മാസസത്തോളമായി കടുപ്പമേറിയ ബബ്‌ളിന് അകത്തായിരുന്നു ഞങ്ങളെന്നാണ്. ഇനി പര്യടനത്തിന്റെ അവസാനവും വീണ്ടുമൊരു 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയാന്‍ താല്‍പ്പര്യമില്ലെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ബ്രിസ്ബണിലേക്കില്ല

ബ്രിസ്ബണിലേക്കില്ല

ഇനിയുമൊരു 14 ദിവസം ഹോട്ടല്‍ മുറിക്ക് അകത്തു തന്നെ കഴിയണമെങ്കില്‍ ബ്രിസ്ബണിലേക്കു വരാന്‍ ഞങ്ങള്‍ക്കു താല്‍പ്പര്യമില്ല. പകരം മറ്റേതെങ്കിലും നഗരത്തില്‍ രണ്ടു ടെസ്റ്റും കളിക്കേണ്ടി വന്നാല്‍ അതിനു തയ്യാറാണെന്നും ശേഷം നാട്ടിലേക്കു മടങ്ങിപ്പോവാനാണ് ടീം ആഗ്രഹിക്കുന്നതെന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ബ്രിസ്ബണിലേക്കു വരാന്‍ തയ്യാറല്ലെന്ന തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മൂന്നാം ടെസ്റ്റ് നടക്കുന്ന സിഡ്‌നിയില്‍ തന്നെ അവസാന ടെസ്റ്റും നടന്നേക്കുമെന്നാണ് സൂചനകള്‍. നാലാം ടെസ്റ്റിന്റെ ബാക്കപ്പ് വേദിയായി സിഡ്‌നിയെ ഇതിനകം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Sunday, January 3, 2021, 11:52 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+