കോലിയെയും ധോണിയെയും സ്ലെഡ്ജ് ചെയ്യരുത്, അവര്‍ക്ക് അത് ഓക്‌സിജന് തുല്യം!- മുന്നിറിയിപ്പ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു മുന്നറിയിപ്പുമായി ഓസീസിന്റെ മുന്‍ ഇതിഹാസ താരം ഡീന്‍ ജോണ്‍സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി ഇവരെയൊന്നും സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിക്കരുതെന്നാണ് അദ്ദേഹം ഓസീസ് താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു ഓസീസിനെ തന്നെയായിരിക്കും തിരിഞ്ഞ് കുത്തുകയെന്നും ജോണ്‍സ് മുന്നറിയിപ്പ് നല്‍കി.
2018-19ല്‍ ഇന്ത്യന്‍ ടീം ഓസ്‌ല്രേിയയില്‍ പര്യടനം നടത്തിയപ്പോള്‍ കോലിയെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാന്‍ ഓസീസ് താരങ്ങളുടെ ഭാഗത്തു നിന്നു കാര്യമായ ശ്രമങ്ങളൊന്നും കണ്ടിരുന്നില്ല. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ വീണ്ടും ഓസീസ് പര്യടനം നടത്താനിരിക്കെയാണ് 59 കാരായ ജോണ്‍സ് തന്റെ നാട്ടുകാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ടാണ് വിരാടിനെതിരേ കഴിഞ്ഞ പരമ്പരയില്‍ ഓസീസ് നിശബ്ധരാതയെന്നു താന്‍ പറയാം. കാരണം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ജാവേദ് മിയാന്‍ദാദ്, മാര്‍ട്ടിന്‍ ക്രോ എന്നിവര്‍ക്കെതിരേ കളിച്ചപ്പോഴും ഞങ്ങള്‍ ഇതു തന്നെയാണ് ചെയ്തത്. അതിനൊരു കാരണവുമുണ്ടായിരുന്നു. നിങ്ങള്‍ ഒരിക്കലും കരടിയെ അസ്വസ്ഥരാക്കരുത്, അങ്ങനെ ചെയ്താല്‍ അതു നിങ്ങളെ ആക്രമിക്കും. വിരാട് കോലി, എംഎസ് ധോണി ഇവരെ അസ്വസ്ഥരാക്കിയാല്‍ അതൊരു ഏറ്റുമുട്ടലിന് തന്നെ വഴിയൊരുക്കുന്നതിന് തുല്യമാണെന്നും ജോണ്‍സ് വിശദമാക്കി

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുമായി കരാര്‍ ഉള്ളതിനാലും കോലിയുമായി തെറ്റിയാല്‍ ഭാവിയില്‍ കരാര്‍ നഷ്ടമാവുമെന്ന ഭീതിയുള്ളതിനാലുമാണ് ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ നായകനെതിരേ അഗ്രസീവായി പെരുമാറാതിരിക്കാന്‍ കാരണമെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ആരോപിച്ചിരുന്നു. എന്നാല്‍ ക്ലാര്‍ക്ക് പറഞ്ഞതിനോടു താന്‍ യോജിക്കുന്നില്ലെന്നു ജോണ്‍സ് വ്യക്തമാക്കി.
കോച്ചിങ് സ്റ്റാഫുമാരും ടീം മാനേജര്‍മാരുമാണ് ഐപിഎല്ലില്‍ താരങ്ങളുടെ കരാറിന്റെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത്. കോലിയെ സ്ലെഡ്ജ് ചെയ്തതു കൊണ്ടുമാത്രം ഒരു താരത്തിന് അവസരം നഷ്ടമാവില്ലെന്നും ജോണ്‍സ് ചൂണ്ടിക്കാട്ടി.

കോലി, ധോണി ഇവരെയൊക്കെ സ്ലെഡ്ജ് ചെയ്യുകയാണെങ്കില്‍ അത് അവര്‍ക്കു ഓക്‌സിജന്‍ നല്‍കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് അവരെ കൂടുതല്‍ പ്രചോദിപ്പിക്കാന്‍ മാത്രമേ സ്ലെഡ്ജിങ് സഹായിക്കൂയെന്നു താന്‍ പറയുന്നത്.
വിരാടിനെ സ്ലെഡ് ചെയ്താല്‍ ഐപിഎല്‍ കരാര്‍ നഷ്ടമാവുമെന്നത് എന്തൊരു വിഡ്ഢിത്തമാണ്. വിരാട് വിചാരിച്ചാല്‍ ഒരു താരത്തിന്റെ കളി നിര്‍ത്താന്‍ കഴിയുമോ? കഴിവുള്ള ഏതൊരു താരത്തിനും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയമെന്നും ജോണ്‍സ് അഭിപ്രായപ്പെട്ടു.
ഓസീസിന്റെ നിരവധി താരങ്ങള്‍ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. ഈ സീസണിലെ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനായിരുന്നു. 15.5 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications