ധോണി പിറകിലുള്ളപ്പോള്‍ ക്രീസ് വിടരുത്; ബാറ്റ്‌സ്മാന്മാര്‍ക്ക് ഐസിസിയുടെ മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യ വിജയം നേടിയതിന് പിന്നാലെ എംഎസ് ധോണിയുടെ മിന്നല്‍ നീക്കങ്ങള്‍ വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നു. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 37-ാം ഓവറില്‍ ജിമ്മി നീഷാമിനെ ധോണി പുറത്താക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ന്യൂസിലന്‍ഡ് വിജയത്തിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് നീഷാമിനെ ധോണി റണ്ണൗട്ടാക്കിയത്. കേദാര്‍ ജാദവിന്റെ ഓവറില്‍ എല്‍ബിഡബ്ലു അപ്പീലിനിടെ ക്രീസ് വിട്ട നീഷാമിനെ പിറകില്‍ നിന്നിരുന്ന ധോണി റണ്ണൗട്ടാക്കുകയായിരുന്നു. നീഷാം ക്രീസില്‍ തിരികെയെത്തുന്നതിന് മുന്‍പ് ധോണി നേരിട്ടുള്ള ഏറിലൂടെ നീഷാമിനെ പുറത്താക്കി. 32 പന്തില്‍നിന്നും 44 റണ്‍സെടുത്ത നീഷാം ഇന്ത്യയില്‍നിന്നും വിജയം തട്ടിയെടുക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ധോണി താരത്തെ റണ്ണൗട്ടാക്കിയത്.

നീഷാമിന്റെ പുറത്താകല്‍ നിര്‍ണായകമായി
നീഷാമിന്റെ പുറത്താകലോടെ ന്യൂസിലന്‍ഡ് മത്സരം അടിയറവുവെച്ചിരുന്നു. നീഷാം പുറത്താകുന്ന ഘട്ടത്തില്‍ 83 പന്തില്‍ 77 റണ്‍സ് മതിയായിരുന്നു ന്യൂസിലന്‍ഡിന്. ബൗളര്‍മാര്‍ക്കെതിരെ ആധിപത്യ സ്ഥാപിച്ച് താരം ആഞ്ഞടിക്കുന്ന വേളയില്‍തന്നെ പുറത്തായത് ന്യൂസിലന്‍ഡിന് തിരിച്ചടിയായി. ദീര്‍ഘകാലം പരിക്കേറ്റ് പുറത്തായ താരം തിരിച്ചുവരവ് അറിയിച്ചെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാനായില്ല.

ഐസിസിയുടെ ട്വീറ്റ്
മത്സരശേഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ജാപ്പനീസ് മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ് യോക്കോ ഓനോ തങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഉപദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് മറുപടിയായി ഐസിസി നല്‍കിയത് ധോണി സ്റ്റമ്പിന് പിറകിലുള്ളപ്പോള്‍ ഒരിക്കലും ക്രീസ് വിടരുത് എന്നായിരുന്നു.

ന്യൂസിലന്‍ഡിനെതിരെ ജയം
ന്യൂസിലന്റിനെതിരായ അഞ്ചാം മത്സരം ഇന്ത്യ 35 റണ്‍സിനാണ് ജയിച്ചത്. ഇന്ത്യ 49.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 44.1 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അമ്പാട്ടി റായിഡുവും വിജയ് ശങ്കറുമാണ് തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്. വിജയ് ശങ്കര്‍ 45ഉം റായിഡു 90 റണ്‍സുമെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സെടുത്തു. കേദാര്‍ ജാദവ് 34 റണ്‍സെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications