Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുമായി പ്രശ്‌നങ്ങളുണ്ടോ?; ഒടുവില്‍ തുറന്നു പറഞ്ഞ് ഗൗതം ഗംഭീര്‍

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം ഗൗതം ഗംഭീറും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണ് മാധ്യമ വാര്‍ത്തകള്‍. ധോണിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗംഭീര്‍ ഇതിനകം തന്നെ പലതവണ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങളും പരന്നു. ഗംഭീറിന്റെ പുറത്താകലിന് കാരണം ധോണിയാണെന്ന തരത്തിലായിരുന്നു പല റിപ്പോര്‍ട്ടുകളും.
അത് സങ്കടകരമായ കാര്യം; സ്മിത്തിനേയും വാര്‍ണറെയും കുറിച്ച് വിരാട് കോലി പറയുന്നത്
എന്നാലിപ്പോള്‍ ധോണിയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഗംഭീര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. മുന്‍ ക്യാപ്റ്റനുമായി കളിക്കളത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വ്യക്തിപരമായി തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കി. വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. കുടുംബങ്ങളില്‍ പോലും വ്യത്യസ്ത അഭിപ്രായമുണ്ടാകും, അത് സ്വാഭാവികമാണ്. എല്ലാവരും ഒരേ കാര്യം തന്നെ പറഞ്ഞാല്‍ വളര്‍ച്ച മുരടിക്കുമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

gambhir

ധോണിയുമായി കളിക്കളത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്ന് ഗംഭീര്‍ സമ്മതിച്ചു. സ്വന്തം നിലയില്‍ ആശയങ്ങളുള്ള വ്യക്തിയാണ് താന്‍. ഇന്നേവരെ ധോണിയുമായി വ്യക്തിപരമായി ഒരു കാര്യത്തിലും വ്യക്തിപരമായി ഉടക്കിയിട്ടില്ല. ധോണിയും താനും തമ്മില്‍ എത്രയോ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ട്. ടി20 ലോകകപ്പും, ഏകദിന ലോകകപ്പും ഉള്‍പ്പെടെ ഒട്ടനവധി കളികള്‍ ഒരുമിച്ചു കളിച്ചു ജയിച്ചു. ഡ്രസ്സിങ് റൂമിലെ ആഘോഷങ്ങള്‍ മറക്കാന്‍ പറ്റാത്തതാണെന്നും ഗംഭീര്‍ പറഞ്ഞു.

അനില്‍ കുംബ്ലെയാണ് താന്‍ കളിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് ഗംഭീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുംബ്ലെ വിശ്വസ്തനും നിസ്വാര്‍ത്ഥനുമാണെന്നാണ് ഗംഭീറിന്റെ വിലയിരുത്തല്‍. കുംബ്ലെ ശരിയായ നേതാവാണ്. അഞ്ചു ടെസ്റ്റുകളില്‍ മാത്രമേ കുംബ്ലെ ക്യാപ്റ്റനായിരുന്നിട്ടുള്ളൂ എങ്കിലും ഒരുപാട് കാര്യങ്ങള്‍ താന്‍ അദ്ദേഹത്തില്‍നിന്നും പഠിച്ചിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഇതാണ് ധോണിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

Story first published: Monday, December 10, 2018, 12:00 [IST]
Other articles published on Dec 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+