Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് സങ്കടകരമായ കാര്യം; സ്മിത്തിനേയും വാര്‍ണറെയും കുറിച്ച് വിരാട് കോലി പറയുന്നത്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ ആരംഭിച്ച ടെസ്റ്റ് പരമ്പരയില്‍ അസാന്നിധ്യകൊണ്ട് ശ്രദ്ധേയരായ താരങ്ങളാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഇരുവരെയും ഒരു വര്‍ഷത്തേക്ക് വിലക്കിയതിനാല്‍ കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയിലാണ്.

രണ്ടു താരങ്ങളും ഇല്ലാത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ രീതിയില്‍ നേട്ടമാണെന്ന് ആദ്യ ടെസ്റ്റ് തെളിയിച്ചുകഴിഞ്ഞു. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അതില്‍ അമിതമായി സന്തോഷിക്കുന്നില്ല. ഇരുവര്‍ക്കും കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവന്നത് സങ്കടകരമാണെന്നാണ് കോലി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.

വാര്‍ണറേയും സ്മിത്തിനേയും തനിക്ക് നന്നായി അറിയാവുന്നവരാണെന്നും ഒരു താരത്തെയും ഈ രീതിയില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോലി പറഞ്ഞു. വിവാദത്തിനുശേഷം ദക്ഷിണാഫ്രിക്കയില്‍നിന്നും ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ സ്മിത്തിനും വാര്‍ണര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ മാത്രമാണ് വിമാനത്താവളത്തില്‍നിന്നും പുറത്തുകടക്കാനായത്. ഇതേക്കുറിച്ചും കോലി പ്രതികരിച്ചിട്ടുണ്ട്.

kohli


അത്യധികം മോശമായ സ്വീകരണമാണ് അവര്‍ക്ക് ലഭിച്ചതെന്ന് കോലി പറഞ്ഞു. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ഒരിക്കലും ആ രീതിയിലുള്ള ഒരു പെരുമാറ്റം താന്‍ ആഗ്രഹിക്കുന്നില്ല. അന്നത്തെ സംഭവത്തിനുശേഷം വാര്‍ണറുമായുള്ള സൗഹൃദം ഏറെ അടുപ്പമുള്ളതായി. തങ്ങള്‍ ഇരുവരും ഇപ്പോള്‍ പരസ്പരം നന്നായി അറിയുന്നവരുമായി. വാര്‍ണര്‍ നല്ലൊരു മനുഷ്യനാണെന്നും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കാറുണ്ടെന്നും കോലി പറഞ്ഞു.

Story first published: Monday, December 10, 2018, 11:25 [IST]
Other articles published on Dec 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+