Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ആത്മകഥ സിനിമയാക്കൂ! കിടിലന്‍ പേരുമായി ഫാന്‍സ്, ഇതിലും ബെസ്റ്റ് കിട്ടില്ല?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങങ്ങളിലൊരാളായ സഞ്ജു സാംസണിന്റെ ആത്മകഥ സിനിമയാക്കണമെന്നു ഫാന്‍സ്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ജീവചരിത്രം സിനിമയാവുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജുവിന്റെ ആരാധകരും ആവശ്യവുമായി രംഗത്തിറങ്ങിയത്. ഇതിനു കാരണമായതാവട്ടെ അദ്ദേഹത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി കൂടിയായ രാജസ്ഥാന്‍ റോയല്‍സുമാണ്.

ബോളിവുഡില്‍ ജീവചരിത്രത്തിനു അര്‍ഹതയുള്ള ക്രിക്കറ്റര്‍ ആരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോടു റോയല്‍സ് ചോദിക്കുകയായിരുന്നു. ഇതിനു മറുപടിയായിട്ടാണ് സഞ്ജുവിന്റെ ആരാധകര്‍ ആവശ്യവുമായി രംഗത്തുവന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ ആത്മകഥ സിനിമയാക്കിയാല്‍ അതിനു ഏറ്റവും അനുയോജ്യമായ പേരും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

SANJU SAMSON

ജസ്റ്റിസ് ഫോര്‍ സഞ്ജു (Justice For Sanju) എന്നതാണ് സിനിമയ്ക്കു നല്‍കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ പേരെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. സഞ്ജുവിന്റെ മാത്രമല്ല മറ്റു ചില ക്രിക്കറ്റര്‍മാരുടെയും പേരുകള്‍ കൂടി ആരാധകര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, ദാദ, അനില്‍ കുംബ്ലെ, യുവരാജ് സിങ്, സഞ്ജു സാംസണ്‍, വിരാട് കോലി, രോഹിത് ശര്‍മ, മുഹമ്മദ് സിറാജ് തുടങ്ങിയവരുടെയെല്ലാം ജീവചരിത്രം സിനിമയായി വരണമെന്നായിരുന്നു ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചത്.

സഞ്ജു സാംസണിന്റെ ജീവചരിത്രം സിനിമയായി വരണമെന്നു അതിയായി ആഗ്രഹിക്കുന്നു. കരിയറിന്റെ തുടക്കം മുതല്‍ ഇപ്പോഴും വെല്ലുവിളികളിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ക്രിക്കറ്ററാണ് അദ്ദേഹം. സഞ്ജുവിന്റെ ജീവചരിത്രം സിനിമയായി വരികയാണെങ്കില്‍ അതിനു സഞ്ജു ദി ഗോട്ട് സാംസണ്‍ എന്ന പേരാണ് ഉചിതമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ വിരാട് കോലിക്കും യുവരാജ് സിങിനുമാണ് അതിശയിപ്പിക്കുന്ന കഥകളുള്ളത്. മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയുന്നതാണ് ഇരുവരുടെയും ജീവിതം. രണ്ടു പേരില്‍ ആരുടെ ജീവചരിത്രം സിനിമയായാലും അതു വളരെയധികം ആവേശം കൊള്ളിക്കുന്നതായിരിക്കുമെന്നും ആരാധകര്‍ പറയുന്നു.

SANJU SAMSON

അതേസമയം, സഞ്ജുവിന്റെ കാര്യത്തിലേക്കു വന്നാല്‍ അദ്ദേഹത്തെ ഇനി എപ്പോഴായിരിക്കും കളിക്കളത്തില്‍ വീണ്ടും കാണാന്‍ സാധിക്കുകയെന്നത് അവ്യക്തമായി തുടരുകയാണ്. കാരണം അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി, കേരള ക്രിക്കറ്റ് ലീഗ് (KCL) എന്നിവയില്‍ സഞ്ജു കളിക്കുന്നില്ല.

കെസിഎല്ലിന്റെ ഐക്കണ്‍ താരമായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും മാറി നില്‍ക്കുകയാണ്. ദുലീപ് ട്രോഫിയില്‍ കളിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിലെന്നാണ് സൂചന. പക്ഷെ ദുലീപ് ട്രോഫിക്കുള്ള ടീം എ, ബി, സി, ഡി എന്നിവയെ പ്രഖ്യാപിച്ചപ്പോള്‍ ഇവയിലൊന്നും സഞ്ജുവിനു ഇടം ലഭിച്ചില്ല.

ബംഗ്ലാദേശുമായി ഒക്ടോബറില്‍ നടക്കുന്ന മൂന്നു ടി20കളുടെ പരമ്പരയിലൂടെയാവും അദ്ദേഹം കളിക്കളത്തില്‍ മടങ്ങിയെത്തിയേക്കുക. സഞ്ജുവിനെ മൂന്നു ടി20കളുടെ പരമ്പയില്‍ ഉള്‍പ്പെടുത്തുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇന്ത്യയുടെ അവസാനത്തെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി20 പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നു. പക്ഷെ കളിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജു ഡെക്കാവുകയായിരുന്നു.

Story first published: Thursday, August 22, 2024, 18:07 [IST]
Other articles published on Aug 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+