Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ റെക്കോര്‍ഡ് ഞാനിങ്ങ് എടുക്കുന്നു, പൊറുക്കണം... കോലിയോട് ക്ഷമ ചോദിച്ച് ഡച്ച് താരം

koh

ആംസ്റ്റര്‍ഡാം: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ച നെതര്‍ലാന്‍ഡ്‌സ് താരം റയാന്‍ ടെന്‍ ഡുഷാറ്റെ മുന്‍ അവകാശികളോടു മാപ്പു ചോദിച്ചു. ഏകദിനത്തില്‍ കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരമെന്ന റെക്കോര്‍ഡ് ഡുഷാറ്റെ സ്വന്തം പേരിലാക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലായിരുന്നു നേരത്തേ ഈ റെക്കോര്‍ഡ്. ഈ ലിസ്റ്റില്‍ പാകിസ്താന്റെ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ അസമാണ് മൂന്നാമത്.

ഏകദിനത്തില്‍ നിലവില്‍ 67 ആണ് ഡുഷാറ്റെയുടെ ബാറ്റിങ് ശരാശരി. 1541 റണ്‍സും താരം നേടിയിട്ടുണ്ട്. അതേസമയം, 60.31 ശരാശരിയില്‍ 11,520 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ബാബര്‍ അസം 54.55 ശരാശരിയില്‍ 3328 റണ്‍സ് താരം നേടിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഡുഷാറ്റെ മുന്‍ റെക്കോര്‍ഡ് ജേതാക്കളോട് മാപ്പു ചോദിച്ചത്. പങ്കാളിയായ എല്ലാവരോടും മാപ്പുചോദിക്കുന്നുവെന്നായിരുന്നു ഡച്ച് താരം ട്വീറ്റ് ചെയ്തത്.

1

ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രസകരമായ ട്വീറ്റായി ഡുഷാറ്റെയുടെ ഈ പ്രതികരണം മാറിക്കഴിഞ്ഞു. ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മുനവീര ഈ ട്വീറ്റിനെ പുകഴ്ത്തി രംഗത്തു വന്നിട്ടുണ്ട്. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം (ഗോട്ട്) എന്നാണ് ഡുഷാറ്റെയുടെ ട്വീറ്റിനു ്താഴെ മുനവീര കുറിച്ചത്.

Story first published: Friday, October 4, 2019, 16:09 [IST]
Other articles published on Oct 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+