ലോക ഇലവന് ഇനി നേപ്പാള്‍ ടച്ച്... സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഇനി ലാമിച്ചാനെയും, ചരിത്രനിമിഷം
ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരേ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന പ്രദര്‍ശന മല്‍സരത്തിനുള്ള ലോക ഇലവന്‍ ടീമിനായി നേപ്പാള്‍ കൗമാര വിസ്മയം സന്ദീപ് ലാമിച്ചാനെ കളിക്കും. ലോക ക്രിക്കറ്റിലെ അടുത്ത ബൗളിങ് സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് 17 കാരനായ ലാമിച്ചാനെ. ധനശേഖരണാര്‍ഥം മെയ് 31നാണ് ലോര്‍ഡ്‌സില്‍ ലോക ഇലവനും ട്വന്റി20 ലോക ചാംപ്യന്മാരായ വിന്‍ഡീസും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ കരീബിയയിലെ സ്‌റ്റേഡിയങ്ങളുടെ പുനര്‍ നിര്‍മാണത്തിനായി ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശന മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ നായകനായ ഇയോന്‍ മോര്‍ഗനാണ് വിന്‍ഡീസിനെതിരേ ലോക ഇലവന്റെ ക്യാപ്റ്റന്‍. ഇന്ത്യയില്‍ നിന്നും ദിനേഷ് കാര്‍ത്തികും ഹര്‍ദിക് പാണ്ഡ്യയും ലോക ഇലവനായി കളിക്കും. ഷാഹിദ് അഫ്രീദി, ശുഐബ് മാലിക്ക്, തമീം ഇഖ്ബാല്‍, റാഷിദ് ഖാന്‍, മിച്ചെല്‍ മക്ലെനഗന്‍, തിസാര പെരേര, ലൂക്ക് റോഞ്ചി എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.
2014ലാണ് നേപ്പാള്‍ കോച്ചായ പുബുദു ദസാനായകെ ലാമിച്ചാനെയെ കണ്ടെത്തുന്നത്. തുടര്‍ന്നു 2016ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പിനുള്ള നേപ്പാള്‍ ടീമിലെ താരത്തെ കോച്ച് ഉള്‍പ്പെടുത്തി. ടൂര്‍ണമെന്റില്‍ 16 വിക്കറ്റുകളുമായി തകര്‍പ്പന്‍ പ്രകടനമാണ് ലാമിച്ചാനെ കാഴ്ചവച്ചത്. പിന്നീട് നിരവധി ടൂര്‍ണമെന്റുകളില്‍ താരം തന്റെ ബൗളിങ് പാടവം പുറത്തെടുക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലെ താരമാണ് ലാമിച്ചാനെയെങ്കിലും ഇതുവരെ അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications