നേപ്പാള്‍ ഇനി 'വല്ല്യേട്ടന്‍മാര്‍ക്കൊപ്പം'... ഏകദിന പദവി, ചരിത്ര മുഹൂര്‍ത്തം
ഹരാരെ: ലോക ക്രിക്കറ്റിലെ വമ്പന്‍മാര്‍ക്കൊപ്പം ഇനി നേപ്പാളും. ചരിത്രത്തിലാദ്യമായി നേപ്പാള്‍ ക്രിക്കറ്റ് ടീം ഏകദിന പദവി സ്വന്തമാക്കിയാണ് ലോകത്തെ വിസ്മയിപ്പിച്ചത്. സിംബാബ്‌വെയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പപ്പുവ ന്യൂ ഗ്വിനിയയെ ആറു വിക്കറ്റിനു തകര്‍ത്തതോടെ നേപ്പാളിനെ തേടി ഇതാദ്യമായി ഐസിസി ഏകദിന പദവിയെത്തുകയായിരുന്നു. മറ്റൊരു കളിയില്‍ ഹോളണ്ട് ഹോങ്കോങിനെ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് നേപ്പാളിന്റെ ഏകദിന പദവി ഉറപ്പായത്.

നേപ്പാള്‍ ക്രിക്കറ്റ് ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. ഒന്നിനു പിറകെ ഒന്നായി നേട്ടങ്ങള്‍ കൈവരിച്ചാണ് നേപ്പാള്‍ ഉയരങ്ങളിലേക്കു കുതിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ യോഗ്യതാറൗണ്ടിലേക്കു നേപ്പാള്‍ യോഗ്യത കരസ്ഥമാക്കിയതും മറ്റൊരു അദ്ഭുതമായിരുന്നു. ഇപ്പോഴിതാ ഏകദിന പദവിയും കരസ്ഥമാക്കി ലോക ക്രിക്കറ്റിലെ പുത്തന്‍ സാന്നിധ്യമായി നേപ്പാള്‍ മാറിക്കഴിഞ്ഞു.

1988ലാണ് നേപ്പാളിന് ഐസിസി അംഗീകാരം നല്‍കുന്നത്. 1998ല്‍ അസോസിയേറ്റ് റാങ്കിലേക്കും അവര്‍ ഉയര്‍ത്തപ്പെട്ടു. 2008ല്‍ ലോക ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം ഡിവിഷന്‍ ലീഗില്‍ അരങ്ങേറിയ നേപ്പാള്‍ ചാംപ്യന്‍മാരായി നാലാം ഡിവിഷനിലേക്കു യോഗ്യത നേടിയിരുന്നു.
2012ല്‍ നാലാം ഡിവിഷനിലും നേപ്പാള്‍ വെന്നിക്കൊടി പാറിച്ചു. പിന്നീട് നേപ്പാള്‍ ക്രിക്കറ്റ് ടീം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കുതിക്കുന്നതാണ് കണ്ടത്. ഇപ്പോള്‍ ഏകദിന പദവിയിലെത്തി നില്‍ക്കുന്നു നേപ്പാളിന്റെ കുതിപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications