For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വേണ്ടത് 24 സിക്‌സ്, ഗെയ്‌ലിന്റെ ലോക റെക്കോഡ് തകര്‍ക്കാം! രോഹിത്തിന് സാധിക്കുമോ?

മുംബൈ: ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ ആരാധകര്‍ക്കിടയില്‍ ഹിറ്റാക്കിയത് അദ്ദേഹത്തിന്റെ സിക്‌സര്‍ നേടാനുള്ള മികവാണ്. അനായാസമായി പന്തിനെ ഗ്യാലറിയിലെത്തിക്കാന്‍ സവിശേഷമായ പ്രതിഭ രോഹിത്തിനുണ്ട്. ഇതാണ് 'ഹിറ്റ്മാന്‍' എന്ന വിശേഷണം രോഹിത്തിന് ചാര്‍ത്തിക്കൊടുത്തത്. 2013ന് ശേഷം ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി മാറിയ രോഹിത് ഇതിനോടകം പല സിക്‌സര്‍ റെക്കോഡുകളും സ്വന്തമാക്കിക്കഴിഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് ഉള്‍പ്പെടെ പലതും ഹിറ്റ്മാന്റെ പേരിലാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയും ടി20യില്‍ നാല് സെഞ്ച്വറിയും നേടിയിട്ടുള്ള രോഹിത്തിന് കീഴിലാണ് 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുന്നത്. സമീപകാലത്തായി ഫിറ്റ്‌നസ് രോഹിത്തിനെ പ്രയാസപ്പെടുത്തുന്നുണ്ട്. പരിമിത ഓവറില്‍ പ്രതീക്ഷിച്ച പ്രകടനം രോഹിത്തില്‍ നിന്ന് ഉണ്ടാകുന്നില്ല. 2023ലെ ലോകകപ്പിന് ശേഷം രോഹിത് വിരമിക്കാന്‍ സാധ്യതയുണ്ട്.

ഇതിനോടകം ടി20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് പുറത്തായിക്കഴിഞ്ഞു. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്കെത്തിക്കാനാവാതെ പോയാല്‍ രോഹിത്തിന്റെ ചീട്ടുകീറുമെന്നുറപ്പ്. എന്നാല്‍ വിരമിക്കുന്നതിന് മുമ്പ് വമ്പനൊരു റെക്കോഡ് തിരുത്തിക്കുറിക്കാനുള്ള അവസരം അദ്ദേഹത്തിന്റെ മുന്നിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് രോഹിത്തിന് മുന്നിലുള്ളത്.

നിലവില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 1999-2021 കാലയളവില്‍ 483 മത്സരങ്ങളില്‍ നിന്നായി 551 ഇന്നിങ്‌സ് ബാറ്റുചെയ്ത ഗെയ്ല്‍ 553 സിക്‌സുകള്‍ പറത്തിയാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ നന്നായി മുതലാക്കി കളിക്കാന്‍ ഗെയ്‌ലിന് സാധിച്ചിട്ടുണ്ട്. 19593 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗെയ്ല്‍ നേടിയത്.

rohit sharma

വിരമിക്കല്‍ പ്രഖ്യാപിച്ച ഗെയ്ല്‍ ഇപ്പോള്‍ അവതാരകനായി തിളങ്ങുന്നുണ്ട്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും അവതാരക റോളില്‍ ഗെയ്‌ലിനെ പ്രതീക്ഷിക്കാം. ലോകകപ്പില്‍ തിളങ്ങിയാല്‍ ഗെയ്‌ലിന്റെ സിക്‌സര്‍ റെക്കോഡിനെ മറികടക്കാന്‍ രോഹിത്തിന് സാധിച്ചേക്കും. 2007-2023വരെ 442 മത്സരങ്ങളില്‍ നിന്നായി 462 ഇന്നിങ്‌സാണ് രോഹിത് ബാറ്റുചെയ്തത്. 529 സിക്‌സുകളാണ് അദ്ദേഹം നേടിയത്. 24 സിക്‌സുകള്‍ കൂടി നേടിയാല്‍ ഗെയ്‌ലിനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ രോഹിത്തിനാവും.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് രോഹിത്. ഇതിന് ശേഷം ഏകദിന പരമ്പരയും കളിക്കും. ഏകദിന ലോകകപ്പിന് മുമ്പായി ഏഷ്യാ കപ്പ് രോഹിത് കളിക്കും. ഇതിലെല്ലാം തിളങ്ങാനായാല്‍ അനായാസം ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ ഹിറ്റ്മാന് സാധിച്ചേക്കും. എന്നാല്‍ രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ സ്ഥിരത വലിയ പ്രശ്‌നമാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഈ റെക്കോഡില്‍ തലപ്പത്തെത്താനാവുമോയെന്നത് കണ്ടറിയാം.

ഈ റെക്കോഡില്‍ രോഹിത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റാരുമില്ലെന്നതാണ് സത്യം. 476 സിക്‌സുകള്‍ നേടിയ മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി മൂന്നാം സ്ഥാനത്തും 398 സിക്‌സുകള്‍ നേടിയ മുന്‍ ന്യൂസീലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം നാലാം സ്ഥാനത്തുമാണുള്ളത്. നിലവിലെ താരങ്ങളില്‍ 304 സിക്‌സുകളുമായി ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് രോഹിത്തിന്റെ പിന്നിലുള്ളത്. വിരാട് കോലി 279 സിക്‌സുകളാണ് നേടിയത്.

ഇപ്പോള്‍ ഈ റെക്കോഡ് സ്വന്തമാക്കിയാല്‍ പെട്ടെന്നൊന്നും ഇത് തകര്‍ക്കാന്‍ മറ്റാര്‍ക്കും സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സിക്‌സര്‍ കിങ്ങായി ഏറെ നാള്‍ രോഹിത്തിന് വാഴാന്‍ സാധിക്കും. അതിന് രോഹിത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ ലോകകപ്പ് രോഹിത്തിന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കുന്നതാവുമെന്ന് നിസംശയം പറയാം.

Story first published: Sunday, July 16, 2023, 14:37 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+