Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബിഷ്‌നോയ് വേറെ ലെവല്‍, അവന്റെ കരുത്ത് അതാണ്! ചൂണ്ടിക്കാട്ടി മുരളീധരന്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന് കീഴില്‍ യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെച്ചത്. ഇന്ത്യയുടെ യുവതാരങ്ങളില്‍ ജിതേഷ് ശര്‍മ, റിങ്കു സിങ് എന്നിവരെല്ലാം ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടി. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് രവി ബിഷ്‌നോയിയാണ്. പരമ്പരയിലെ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ യുവ സ്പിന്നറാണ് നേടിയത്.

കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെ ബിഷ്‌നോയിയുടെ വളര്‍ച്ച ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇപ്പോഴിതാ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരില്‍ നിന്ന് ബിഷ്‌നോയ് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. 'ഇന്ത്യക്ക് എല്ലാ കാലത്തും മികച്ച സ്പിന്നര്‍മാരുണ്ടായിട്ടുണ്ട്. അനില്‍ കുംബ്ലെ പോയപ്പോള്‍ അശ്വിന്‍ എത്തി. കുല്‍ദീപ് ഇറങ്ങുമ്പോഴേക്കും ബിഷ്‌നോയ് വളര്‍ന്നുവരുന്നു.

ravi bishnoi

ബിഷ്‌നോയ് മറ്റെല്ലാ ലെഗ് സ്പിന്നര്‍മാരെക്കാളും വ്യത്യസ്തനാണ്. മറ്റുള്ളവരേക്കാള്‍ വേഗത ബിഷ്‌നോയ്ക്കുണ്ട്. പന്ത് തെന്നിച്ച് വിടുന്ന രീതിയാണ് അവന്റേത്. അതുകൊണ്ടാണ് ബാറ്റ്‌സ്മാന്‍ പ്രയാസപ്പെടുന്നത്. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും വലിയ ടേണ്‍ കണ്ടെത്തുന്ന ബൗളര്‍മാരല്ല. എന്നാല്‍ രണ്ട് പേരും നല്ല കൃത്യതയുള്ളവരും ലൈന് ലെങ്തും ഉപയോഗിച്ച് പന്തെറിയുന്നവരുമാണ്'- മുരളീധരന്‍ പറഞ്ഞു. ബിഷ്‌നോയി മറ്റ് സ്പിന്നര്‍മാരേക്കാള്‍ വേഗത്തില്‍ റണ്ണപ്പ് ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ ബൗളിന്റെ ശരാശരി വേഗം 100നോടടുത്ത് ഉണ്ടാവും. ഇതാണ് ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യില്‍ ട്രാവിസ് ഹെഡിനെ ബിഷ്‌നോയ് പുറത്താക്കിയത് താരത്തിന്റെ ബൗളിങ് മികവ് എടുത്തുകാട്ടുന്നതാണ്. നല്ല വേഗത്തില്‍ പന്ത് ടേണ്‍ ചെയ്യിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കുല്‍ദീപ് യാദവ് ഇടക്ക് ഇന്ത്യന്‍ ടീമിന് പുറത്തുപോകാനുള്ള കാരണങ്ങളിലൊന്ന് ഈ വേഗക്കുറവാണ്.

കുല്‍ദീപ് വന്ന സമയത്ത് അദ്ദേഹത്തിന്റെ പന്ത് നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി പ്രയാസപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ റണ്ണപ്പിലെ പ്രശ്‌നത്തെത്തുടര്‍ന്ന് ബൗളിങ് വേഗം കുറഞ്ഞു. ഇതോടെ ബാറ്റ്‌സ്മാന്‍മാര്‍ അനായാസം കുല്‍ദീപിനെ നേരിടാന്‍ തുടങ്ങി. ഇതിന് ശേഷം കുല്‍ദീപ് റണ്ണപ്പില്‍ മാറ്റം വരുത്തുകയും വേഗം കൂട്ടുകയും ചെയ്തതോടെയാണ് മികവിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ബിഷ്‌നോയ്ക്ക് ഇതിന്റെ ആവശ്യം ഇല്ല.

സ്വാഭാവികമായി നല്ല വേഗമുള്ള സ്പിന്നറാണ് ബിഷ്‌നോയ്. മികച്ച ടേണും അദ്ദേഹത്തിന്റെ ബൗളിങ്ങിലുണ്ട്. വലിയ ഭാവി ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിക്കുന്ന താരമാണ് ബിഷ്‌നോയി. എന്നാല്‍ ബാറ്റുചെയ്യാന്‍ വലിയ കഴിവില്ലാത്തതാണ് പ്രശ്‌നം. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി ലഭിക്കണമെങ്കില്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബിഷ്‌നോയ്ക്ക് വലിയ ബാറ്റിങ് കരുത്ത് അവകാശപ്പെടാനാവില്ല.

ഇത് താരത്തെ പിന്നോട്ടടിച്ചേക്കും. ഇപ്പോള്‍ ചഹാല്‍ തഴയപ്പെടുന്നതിന് കാര്യം ബാറ്റിങ്ങിലെ ദൗര്‍ബല്യം കൊണ്ടാണ്. ഭാവിയില്‍ ബിഷ്‌നോയിയേയും ഇതേ ദൗര്‍ബല്യം വേട്ടയാടിയേക്കും. സ്പിന്നര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യത്തെക്കുറിച്ചും മുരളീധരന്‍ പറഞ്ഞു. 'ഏതൊരു ബൗളറെ സംബന്ധിച്ചും പ്രധാന പ്രശ്‌നം ഫീല്‍ഡിന് അനുസരിച്ച് പന്തെറിയുക എന്നതാണ്. ഫീല്‍ഡിങ് തയ്യാറാക്കി അതിനനുസരിച്ച് പന്തെറിയേണ്ടതായുണ്ട്. അതാണ് ബൗളറുടെ കഴിവ്.

ബാറ്റ്‌സ്മാന്റെ ശക്തി കേന്ദ്രം ഏതാണെന്ന് മനസിലാക്കി പന്തെറിയേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്'- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ 5 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് ബിഷ്‌നോയ് വീഴ്ത്തിയത്. ബൈലാട്രല്‍ ടി20 പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടവും ബിഷ്‌നോയ് സ്വന്തമാക്കിയിരുന്നു.

Story first published: Tuesday, December 5, 2023, 6:19 [IST]
Other articles published on Dec 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+