Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മ എപ്പോള്‍ മടങ്ങിയെത്തും? അധികം വൈകില്ല, തിരിച്ചുവരവ് പരമ്പര സൂചിപ്പിച്ച് എന്‍സിഎ

1

മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ നായകസ്ഥാനത്തിന് പിന്നാലെ ടെസ്റ്റ് നായകസ്ഥാനവും രോഹിത് ശര്‍മയെ തേടിയെത്താന്‍ പോവുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2021ലെ ടി20 ലോകകപ്പിന് ശേഷം കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത്തിന് ആദ്യം നായകസ്ഥാനം ലഭിച്ചത്. പിന്നീട് ഏകദിനത്തിലും ഇപ്പോള്‍ ടെസ്റ്റിലേക്കും രോഹിത്തിന് നായകസ്ഥാനം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

എന്നാല്‍ പരിമിത ഓവര്‍ നായകസ്ഥാനം ലഭിച്ചതിന് പിന്നാലെ രോഹിത്തിന് പരിക്കേല്‍ക്കുകയായിരുന്നു. രോഹിത്തിന്റെ ഫിറ്റ്‌നസ് മോശമായതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ഏകദിന പരമ്പര രോഹിത്തിന് നഷ്ടമായി. അമിതവണ്ണമാണ് രോഹിത്തിന് തിരിച്ചടിയായതെന്ന് പറയാം. കോലി പുര്‍ണ്ണമായും നായകസ്ഥാനം ഒഴിഞ്ഞതോടെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് രോഹിത് ശര്‍മയുടെ തിരിച്ചുവരവ് എപ്പോഴാണെന്നതാണ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ് രോഹിത്തുള്ളത്.

1

ഇപ്പോഴിതാ രോഹിത്തിന് എപ്പോള്‍ തിരിച്ചുവരാനാവുമെന്നത് സംബന്ധിച്ച് നിര്‍ണ്ണായക സൂചനകള്‍ നല്‍കിയിരിക്കുകയാണ് ദേശീയ ക്രിക്കറ്റ് അക്കാദമി വൃത്തങ്ങള്‍. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വേഗത്തില്‍ രോഹിത്ത് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ടെന്നും വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ രോഹിത്തിന് തിരിച്ചുവരാന്‍ സാധിച്ചേക്കുമെന്നാണ്. നിലവിലെ ടീം സാഹചര്യത്തില്‍ എത്രയും വേഗം രോഹിത് തിരിച്ചെത്തണമെന്നാണ് ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നത്.

'രോഹിത്തിന്റെ ഫിറ്റ്‌നസ് വളരെ വേഗം മെച്ചപ്പെടുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയോടെ അവന് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇതിന് ഏകദേശം മൂന്നാഴ്ചയോളം സമയമുണ്ട്. ഈ സമയത്തിനുള്ളില്‍ ഫിറ്റ്‌നസിലേക്കെത്താനായേക്കും' - ദേശീയ ക്രിക്കറ്റ് അക്കാദമി വൃത്തത്തെ ഉദ്ധരിച്ച് മൈഖേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാക്കി പ്രഖ്യാപിച്ച ശേഷമുള്ള രോഹിത്തിന്റെ നായകനായുള്ള ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുമെന്ന് തന്നെ പ്രഖ്യാപിക്കാം.

2

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റപ്പോള്‍ രോഹിത്തിന്റെ അഭാവം ഇന്ത്യ ശരിക്കറിഞ്ഞു. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാള്‍ ഒരുവശത്ത് തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ രാഹുലിനും വലിയ പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യ മത്സരത്തില്‍ രണ്ട് ഓപ്പണര്‍മാരും തിളങ്ങുകയും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് തിളങ്ങാനായില്ല. രോഹിത്തിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഈ പരമ്പരക്ക് ശേഷം ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനെ പ്രഖ്യാപിച്ചേക്കും. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത്തിനെത്തന്നെ ടെസ്റ്റിലും നായകനാക്കിയേക്കും. പ്രായം 35 ആയെങ്കിലും രോഹിത്തില്‍ത്തന്നെ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിക്കാനാണ് സാധ്യത. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

3

രോഹിത് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും നായകനാവുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് അനുയോജ്യമല്ല. കെ എല്‍ രാഹുലിനെ നായകനാക്കുന്നത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമല്ല. റിഷഭിന് അനുഭവസമ്പത്തിന്റെ കുറവുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനാവുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. എന്നാല്‍ എത്രവര്‍ഷത്തേക്ക് അദ്ദേഹത്തിന് ഈ സ്ഥാനത്ത് തുടരാനാവുമെന്നത് കണ്ടറിയണം.

സമീപകാലത്തായി ഇടക്കിടെ പരിക്ക് രോഹിത്തിനെ വേട്ടയാടുന്നുണ്ട്. ഈ വര്‍ഷത്തെ ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും രോഹിത്തിന് കീഴില്‍ ഇന്ത്യ സ്വപ്‌നം കാണുന്നുണ്ട്. ഐപിഎല്ലിലെ മാജിക്ക് ഐസിസി കിരീടങ്ങളില്‍ രോഹിത്തിന് കാട്ടാനാവുമോയെന്നത് കാത്തിരുന്ന് കാണാം. എന്തായാലും പരിമിത ഓവറില്‍ വലിയ നേട്ടങ്ങള്‍ത്തന്നെ രോഹിത്തിനെയും ഇന്ത്യയേയും കാത്തിരിക്കുന്നു. അതിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ രോഹിത്തിന് മിടുക്കുമുണ്ട്. എത്രയും വേഗം രോഹിത്ത് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Monday, January 17, 2022, 23:03 [IST]
Other articles published on Jan 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+