For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഖേല്‍രത്‌ന പുരസ്‌കാരത്തിന് അശ്വിനെയും മിതാലിയേയും നാമനിര്‍ദേശം ചെയ്ത് ബിസിസിഐ

ന്യൂഡല്‍ഹി: ദേശീയ കായിക പുര്‌സ്‌കാരങ്ങള്‍ക്കായി താരങ്ങളെ നാമനിര്‍ദേശം ചെയ്ത് ബിസിസിഐ. ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെയും വനികാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനെയും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനായാണ് നാമനിര്‍ദേശം നല്‍കിയിക്കുന്നത്. അര്‍ജുന അവാര്‍ഡിനായി കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുംറ,ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകളും നിര്‍ദേശിച്ചിട്ടുണ്ട്.

'ഞങ്ങള്‍ വളരെ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് അശ്വിന്റെയും മിതാലിയുടെയും പേരുകള്‍ ഖേല്‍രത്‌നക്കായി നല്‍കിയത്. ധവാനെ വീണ്ടും അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തപ്പോള്‍ കൂടെ രാഹുല്‍ ബുംറയേയും പരിഗണിച്ചു'-ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 21വരെയായിരുന്നു ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. എന്നാല്‍ പിന്നീട് ഇത് നീട്ടുകയായിരുന്നു. അപേക്ഷ ക്ഷണിച്ചുകൊണ്ട് കായിക മന്ത്രാലയം എല്ലാ വിഭാഗങ്ങള്‍ക്കും മെയില്‍ അയച്ചിരുന്നു. അവസാന വര്‍ഷം മണിക ബത്ര,രോഹിത് ശര്‍മ,വിനീഷ് ഫോഗട്ട,റാണി രാംപാല്‍,മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ക്കാണ് ഖേല്‍രത്‌ന അവാര്‍ഡുകള്‍ ലഭിച്ചത്.അഞ്ച് അത്‌ലറ്റുകള്‍ക്ക് ഒരുമിച്ച് ഖേല്‍രത്‌ന നല്‍കിയത് ഇതാദ്യമായിരുന്നു.

ashwin

അശ്വിനും മിതാലിയും ഏറെ നാളുകളായി ക്രിക്കറ്റില്‍ രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം നടത്തുന്നവരാണ്. അശ്വിന്‍ ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് വിക്കറ്റ് വേട്ടക്കാരനായിരുന്നു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന്‍ കളിക്കുന്നത്. ഇന്ത്യക്കായി 79 ടെസ്റ്റില്‍ നിന്ന് 413 വിക്കറ്റുകള്‍ 34 കാരനായ അശ്വിന്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 150 വിക്കറ്റും ടി20യില്‍ 52 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്.

മിതാലി രാജ് വനിതാ ക്രിക്കറ്റിലെ ഇതിഹാസമാണ്.38കാരിയായ മിതാലി നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ്. ടെസ്റ്റില്‍ 669 റണ്‍സും ഏകദിനത്തില്‍ 7170 റണ്‍സും മിതാലി നേടിയിട്ടുണ്ട്. വനിതാ താരങ്ങളില്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സുള്ള താരം മിതാലിയാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ കൂടുതല്‍ ആരാധകരിലേക്ക് അടുപ്പിക്കുന്നതില്‍ മിതാലി ശ്രദ്ധേയ പങ്കുവഹിച്ചിട്ടുണ്ട്.

ശിഖര്‍ ധവാനെ രണ്ടാം തവണയാണ് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജസ്പ്രീത് ബുംറ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിക്കിടെ വിര്‍ച്വലായാണ് ദേശീയ കായിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

Story first published: Wednesday, June 30, 2021, 13:34 [IST]
Other articles published on Jun 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+