For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുഴപ്പം ഹാര്‍ദിക്കിന്റേത്? വിവാഹമോചനത്തിന് പിന്നില്‍ ഈ കാരണം! നതാഷയുടെ പോസ്റ്റ് വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം നിരാശരാക്കിയ വിവാഹമോചന വാര്‍ത്തകളിലൊന്നായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും നതാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വേര്‍പിരിയല്‍. കഴിഞ്ഞ മാസമാണ് മോഡലും നടിയുമായ നതാഷ സ്റ്റാന്‍കോവിച്ചുമായുള്ള തന്റെ വിവാഹമോചനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ ഹാര്‍ദിക് അറിയിച്ചത്. ഇതിന്റെ കാരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ നതാഷയുടെ പുതിയൊരു പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഹാര്‍ദിക്കുമായി ഒത്തുപോവാനുള്ള ബുദ്ധിമുട്ടാണ് വിവാഹ മോചനത്തിലേക്കു നയിച്ചതെന്ന നിര്‍ണായക സൂചനകളാണ് നതാഷയുടെ ഈ പോസ്റ്റ് നല്‍കുന്നത്. സ്‌നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചുമെല്ലാമാണ് പോസ്റ്റില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത്. ധിക്കാരപരമായ ഹാര്‍ദിക്കിന്റെ പെരുമാറ്റത്തെക്കുറിച്ചും രോഷത്തെക്കുറിച്ചുമെല്ലാം ആരാധകര്‍ക്കു നേരത്തേ തന്നെ അറിയാവുന്നതാണ്. ഇതു തന്നെയാണ് വിവാഹ മോചനത്തിന്റെ യഥാര്‍ഥ കാരണമെന്നാണ് പോസ്റ്റില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുക.

HARDIK- NATASHA

സ്‌നേഹം ക്ഷമയാണ്, സ്‌നേഹം ദയയുള്ളതാണ്. അത് അസൂയയുള്ളതല്ല. അതു ആത്മപ്രശംസയല്ല. അതു അഭിമാനവുമല്ല. മറ്റുള്ളവരെ അതു അപമാനിക്കില്ല. അതു സ്വയം അന്വേഷിക്കലല്ല. അതു എളുപ്പത്തില്‍ ദേഷ്യം പിടിക്കുന്നതല്ല. അതു തെറ്റുകളുടെ രേഖ സൂക്ഷിക്കുന്നില്ല. സ്‌നേഹമെന്നത് തിന്‍മയില്‍ സന്തോഷിക്കുന്നില്ല, പകരം സത്യത്തിലാണ് അതു സന്തോഷിക്കുക. അത് എല്ലായ്‌പ്പോഴും സംരക്ഷിക്കുന്നു, എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു, എല്ലായ്‌പ്പോഴും പ്രതീക്ഷിക്കുന്നു, സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നതാഷ കുറിച്ചത്.

അതേസമയം, ഹാര്‍ദിക്കും നതാഷയും തമ്മിലുള്ള വേര്‍പിരിയലിന്റെ യഥാര്‍ഥ കാരണം എന്താണെന്നു ഇപ്പോഴും വ്യക്തമല്ല. വില്ലന്‍ ഹാര്‍ദിക്ക് തന്നെയാണെന്ന സൂചനകളാണ് നതാഷയുടെ പുതിയ പോസ്റ്റ് നല്‍കുന്നത്. 2020 മേയ് 31മാണ് സെര്‍ബിയന്‍ മോഡലും നടിയുമായ നതാഷയെ ഹാര്‍ദിക് വിവാഹം കഴിച്ചത്. ഇതേ വര്‍ഷം ജൂലൈ 30ന് ഇവര്‍ക്കു അഗസ്ത്യയെന്ന മകന്‍ ജനിക്കുകയും ചെയ്തു. തുടക്കകാലത്തു മാതൃകാ ദമ്പതികളായിട്ടാണ് ഹാര്‍ദിക്കും നതാഷയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

ഹാര്‍ദിക്കിനെ പിന്തുണയ്ക്കാന്‍ എല്ലായ്‌പ്പോഴും മല്‍സരവേദികളില്‍ നതാഷയെത്തുകയും ചെയ്തിരുന്നു. ഐപിഎല്ലിലുള്‍പ്പെടെയുള്ള വേദികളില്‍ അവര്‍ സ്ഥിരം സാന്നിധ്യവുമായിരുന്നു. പക്ഷെ പിന്നീടാണ് ഇവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയത്. ഹാര്‍ദിക്കും നതാഷയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും മകന്‍ ഹാര്‍ദിക്കിനോടൊപ്പമാണെന്നുമെല്ലം പല റിപ്പോര്‍ട്ടുകളും അതിനിടെ വരികയും ചെയ്തിരുന്നു. പക്ഷെ ഇതേക്കുറിച്ച് ഇരുവരും പ്രതികരിക്കാന്‍ അന്നു തയ്യാറായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ മാസമാണ് വിവാഹ മോചനത്തെക്കുറിച്ച് ഹാര്‍ദിക്കും നതാഷയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

അതേസമയം, ക്രിക്കറ്റില്‍ നിന്നും ഹാര്‍ദിക് ഇപ്പോള്‍ ചെറിയൊരു ബ്രേക്കെടുത്തിരിക്കുകയാണ്. ശ്രീലങ്കയുമായുള്ള ടി20 പരമ്പരയ്ക്കുശേഷം അദ്ദേഹം ദേശീയ ടീമിനായി കളിച്ചിട്ടില്ല. ടി20 പരമ്പരയ്ക്കു പിന്നാലെ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്നും ഹാര്‍ദിക് വിട്ടുനില്‍ക്കുകയായിരുന്നു. ഒക്ടോബറില്‍ ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെ അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്തിയേക്കും.

Story first published: Tuesday, August 27, 2024, 13:13 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+