For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നട്ടുവാണ് താരം, കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്- ഇന്ത്യയുടെ ഒരാള്‍ക്കു പോലുമില്ല!

ബ്രിസ്ബണ്‍ ടെസ്റ്റിലൂടെ നട്ടു അരങ്ങേറിയിരുന്നു

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ കണ്ടെത്തലായി മാറിയ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ബ്രിസ്ബണ്‍ ടെസ്റ്റിലെ അരങ്ങേറ്റത്തോടെ കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് നാലാം ടെസ്റ്റില്‍ നട്ടുവിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. പ്രമുഖ താരങ്ങളുടെ പരിക്ക് അദ്ദേഹത്തിന് ടീമിലേക്കു വഴി തുറക്കുകയായിരുന്നു.

നേരത്തേ ഓസീസിനെതിരേയുയുള്ള ടി20, ഏകദിന പരമ്പരകളിലും നടരാജന്‍ ഇന്ത്യക്കായി അരങ്ങേറുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. നെറ്റ് ബൗളറായി ഇന്ത്യന്‍ സംഘത്തോടൊപ്പം ഓസ്‌ട്രേലിയയിലെത്തിയ നട്ടു മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞ് അദ്ഭുതമായി മാറിയിരിക്കുകയാണ്.

ആദ്യ ഇന്ത്യന്‍ താരം

ആദ്യ ഇന്ത്യന്‍ താരം

ഒരു പര്യടനത്തില്‍ തന്നെ ഏകദിനം, ടി20, ടെസ്റ്റ് തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് നടരാജനെ തേടിയെത്തിയത്. ഗാബയില്‍ അരങ്ങേറിയതോടെ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ച 300ാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു.
നടരാജനോടൊപ്പം ടി20 സ്‌പെഷ്യലിസ്റ്റും തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയിരുന്നു.

നട്ടുവിന്റെ ഭാഗ്യം

നട്ടുവിന്റെ ഭാഗ്യം

നടരാജനെപ്പോലെ ഭാഗ്യമുള്ള ക്രിക്കറ്റര്‍മാര്‍ വേറെയുണ്ടാവുമോയെന്ന കാര്യം സംശയമാണ്. കാരണം സ്വപ്‌നത്തില്‍ പോലും താരമോ ക്രിക്കറ്റ് പ്രേമികളോ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളാണ് ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഓസീസ് പര്യടനത്തിനുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും നട്ടുവിന് സ്ഥാനമില്ലായിരുന്നു. നെറ്റ് ബൗളര്‍മാരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഇന്ത്യന്‍ ടി20 ടീമിലുണ്ടായിരുന്ന പുതുമുഖ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പകരക്കാരനായി നട്ടുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. അവിടെ തുടങ്ങുകയാണ് പേസറുടെ നല്ല കാലം.

ഏകദിന ടീമിലേക്കും

ഏകദിന ടീമിലേക്കും

ടി20 സംഘത്തിലാണ് ആദ്യം നട്ടുവിന് സ്ഥാനം ലഭിച്ചത്. പിന്നാലെ ഏകദിന പരമ്പരയില്‍ ബാക്കപ്പ് ബൗളറായും പേസറെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയില്‍ ആദ്യം കളിച്ചത്. ആദ്യ രണ്ടു കളികളിലും ഇന്ത്യ തോല്‍ക്കുകയും ബൗളിങ് നിര ഫ്‌ളോപ്പാവുകയും ചെയ്തതോടെ അവസാന ഏകദിനത്തില്‍ നടരാജനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. 70 റണ്‍സിന് രണ്ടു വിക്കറ്റുമായി അരങ്ങേറ്റത്തില്‍ നട്ടു വരവറിയിച്ചു.

ടി20 പരമ്പരയില്‍ മിന്നി

ടി20 പരമ്പരയില്‍ മിന്നി

അരങ്ങേറ്റ ഏകദിനത്തിലെ പ്രകടനത്തോടെ നടരാജനു മേല്‍ ടീം മാനേജ്‌മെന്റിന് വിശ്വാസം വര്‍ധിച്ചു. ഇതേ തുടര്‍ന്നു ഏകദിന പരമ്പരയ്ക്കു ശേഷം നടന്ന ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും പേസറെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ 2-1നു ജയിച്ച പരമ്പരയില്‍ ആറു വിക്കറ്റുകളുമായി നട്ടു മിന്നിയിരുന്നു. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും അദ്ദേഹമായിരുന്നു.
നിശ്ചിത ഓവര്‍ പരമ്പരകളിലെ പ്രകടനത്തെ തുടര്‍ന്ന് നട്ടുവിനോട് ഇന്ത്യന്‍ സംഘത്തോടൊപ്പം ഓസ്‌ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്നു മൂന്നാം തവണയും നട്ടുവിനെ ഭാഗ്യം തേടിയെത്തുകയും ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുകയും ചെയ്തു.

Story first published: Friday, January 15, 2021, 10:20 [IST]
Other articles published on Jan 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+