ഹുസൈന്റെ പ്രവചനം ഫലിക്കുമോ? ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ ഫലം ഇങ്ങനെ... മുന്‍ ക്യാപ്റ്റന്‍ പറയുന്നു
ലോര്‍ഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. ആദ്യ ടെസ്റ്റില്‍ നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ട ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ്. ലോര്‍ഡ്‌സില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനൊരുങ്ങുകയാണ് ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ.
അതിനിടെ ഈ പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ രംഗത്തു വന്നു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം പ്രവചനം നടത്തിയത്.

ഇംഗ്ലണ്ട് നേടും
അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് തന്നെ നേടുമെന്നതില്‍ ഹുസൈന് സംശയമൊന്നുമില്ല. പരമ്പര ഇംഗ്ലണ്ട് 3-2നു സ്വന്തമാക്കുമെന്നാണ് തന്റെ ്രപ്രവചനമെന്ന് അദ്ദേഹം പറയുന്നു.
ഒന്നാംടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച ഇന്ത്യ ഇനിയുള്ള മല്‍സരങ്ങളിലും ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

സമനിലകള്‍ പ്രതീക്ഷിക്കേണ്ട
ഈ പരമ്പരയിലെ ഒരു ടെസ്റ്റ് പോലും സമനിലയില്‍ കലാശിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. കാരണം ഇരുടീമും ജയത്തിനു വേണ്ടി അവസാനം വരെ പോരാടുന്നവരാണ്. സമനില സമ്മതിച്ച് പിരിയാന്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒരുക്കമാവില്ലെന്നും ഹുസൈന്‍ തറപ്പിച്ച് പറയുന്നു.

ഇന്ത്യ ജയിച്ചേനെ
ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഹുസൈന്‍ ചൂണ്ടിക്കാട്ടി. ചില ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യക്കു വിനയായി. അത് മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ ജയിക്കുമായിരുന്നു. ഇന്ത്യക്കു മാത്രമല്ല ഇംഗ്ലണ്ടിനും ചില പിഴവുകള്‍ ഒന്നാം ടെസ്റ്റില്‍ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications