Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2013നു ശേഷം ഇന്ത്യക്കു ഐസിസിയുടെ ഒരു ട്രോഫി പോലുമില്ല, കാരണമെന്ത്? നാസര്‍ ഹുസൈന്‍ പറയുന്നു

1

ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഇന്ത്യക്കു പിഴയ്ക്കുന്നതെവിടെയാണ്? 2013ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി സ്വന്തമാക്കിയ ഐസിസി കിരീടം. അതിനു ശേഷം ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യക്കു കിരീടത്തിന് മുമ്പ് തന്നെ കാലിടറി. ഏറ്റവും അവസാനമായി ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു.

ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കഴിഞ്ഞ ഏഴു വര്‍ഷമായി തിരിച്ചടികള്‍ നേരിടാനുള്ള കാരണമെന്താണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍.

ടീം സെലക്ഷന്‍

ടീം സെലക്ഷനാണ് ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ വീഴ്ചയ്ക്കു കാരണങ്ങളിലൊന്നെന്നു ഹുസൈന്‍ അഭിപ്രായപ്പെട്ടു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതും പ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു.
പന്ത് നന്നായി സ്വിങ് ചെയ്യുന്ന ഒരിടത്ത് അതും ലോകകപ്പ് സെമി ഫൈനല്‍ കളിക്കുമ്പോള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനൊപ്പം ടീം സെലക്ഷനിലും ശ്രദ്ധിക്കണം. കോലിയും രോഹിത്തും പുറത്തായ ശേഷം ടീം രണ്ടിന് 20 റണ്‍സെന്ന നിലയിലേക്കു വീണാല്‍ നിങ്ങളുടെ മധ്യനിരയെവിടെ? ഇന്ത്യയുടെ മുന്‍നിര വളരെ ശക്തമാണ്. നല്ല പിച്ചില്‍ കോലിയും രോഹിത്തുമെല്ലാം സെഞ്ച്വറി നേടിയാല്‍ മധ്യനിരയിലുള്ളവര്‍ക്കു ബാറ്റിങില്‍ വലിയ റോളുണ്ടാവില്ല. പക്ഷെ സാഹചര്യം മാറുമ്പോള്‍ മധ്യനിരയുടെ വില എത്ര വലുതാണെന്ന് ഇന്ത്യ തിരിച്ചറിയുന്നതായും ഹുസൈന്‍ വിലയിരുത്തി.

എങ്ങനെ മറികടക്കും?

മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മികവിലാണ് ഇന്ത്യ മിക്ക മല്‍സരങ്ങളും ജയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മധ്യനിര ബാറ്റിങ് എത്രത്തോളം പ്രധാനമാണെന്ന് ഇന്ത്യ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മിച്ചെല്‍ സ്റ്റാര്‍ക്ക്. ജോഷ് ഹാസ്സ്ല്‍വുഡ് തുടങ്ങിയ അപകടകാരിയായ പേസര്‍മാര്‍ക്കെതിരേ കളിക്കുമ്പോള്‍ മൂന്നിന് 20 റണ്‍സെന്ന നിലയിലേക്കു വീണാല്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും. പിന്നെ ഇതില്‍ നിന്നും എങ്ങനെ കരകയറാന്‍ കഴിയുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം.
അതുകൊണ്ടു തന്നെ പ്ലാന്‍ എ മാത്രം ആശ്രയിച്ച് ഇന്ത്യ ഇനിയും കളിക്കരുത്. പ്ലാന്‍ ബി കൂടി എല്ലായ്‌പ്പോഴും തയ്യാറാക്കണം. എങ്കില്‍ മാത്രമേ ഐസിസി ടൂര്‍ണമെന്റില്‍ ഇനിയൊരു കിരീടമെന്ന ഇന്ത്യയുടെ മോഹം യാഥാര്‍ഥ്യമാവുകയുള്ളൂവെന്നും ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനം

2013ലെ ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തിനു ശേഷം നിരവധി ടൂര്‍ണമെന്റുകളിലാണ് ഇന്ത്യ മാറ്റുരച്ചത്. 2014ലെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ശ്രീലങ്കയോട് ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.
2015ലെ ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യക്കു കാലിടറി. 2016ലെ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോടും ഇന്ത്യ സെമി ഫൈനലില്‍ തോറ്റു. 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ വിരാട് കോലി നയിച്ച ഇന്ത്യ ഫൈനലില്‍ പാകിസ്താനോടു തോല്‍ക്കുകയായിരുന്നു. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ഡിനോടും ഇന്ത്യ കീഴടങ്ങി.

Story first published: Tuesday, July 7, 2020, 13:30 [IST]
Other articles published on Jul 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+