For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ കസറാന്‍ രോഹിത് ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം- ഉപദേശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

നാസര്‍ ഹുസൈനാണ് രോഹിത്തിനെ ഉപദേശിച്ചിരിക്കുന്നത്

1

നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന ചട്ടക്കൂടില്‍ നിന്നും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ഇപ്പോള്‍ പുറത്തു ചാടിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലും ടീമില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് രോഹിത് ഒരു കംപ്ലീറ്റ് ബാറ്റ്‌സ്മാനായി മാറിയത്. കഴിഞ്ഞ വര്‍ഷമാണ് രോഹിത്തിന് ടെസ്റ്റില്‍ ഇന്ത്യ ഓപ്പണര്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ നല്‍കിയത്. ഇതു പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറുകയും ചെയ്തു.

ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ രോഹിത്തിന് ചില ഉപദേശങ്ങള്‍ നല്‍കിയിരിക്കകുയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍.

ഫേവറിറ്റ് താരം

നിലവില്‍ ലോക ക്രിക്കറ്റിലെ പലരുടെയും ഫേവറിറ്റ് താരമാണ് രോഹിത്തെന്നു ഹുസൈന്‍ അഭിപ്രായപ്പെട്ടു. ക്രീസിലെത്തിയാല്‍ ബാറ്റ് ചെയ്യാന്‍ ഒരുപാട് സമയം കിട്ടുന്നതു പോലെയാണ് രോഹിത്തിന്റെ ഇന്നിങ്‌സ് കാണുമ്പോള്‍ തോന്നാറുള്ളതെന്നു പലരും പറയുന്നതെന്നു സോണി ടെന്നിന്റെ 'പിറ്റ് സ്‌റ്റോപ്പില്‍' ഹുസൈന്‍ വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റുമായി പൊരുത്തപ്പെടാനും മികച്ച പ്രകടനം നടത്താനും ഒരു ബാറ്റ്‌സ്മാന്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്നു ഹുസൈന്‍ പറഞ്ഞു.

സമയവും ടെക്‌നിക്കും

ടെസ്റ്റ് ക്രിക്കറ്റില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കു മികച്ച പ്രകടനം നടത്താന്‍ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു സമയമാണെങ്കില്‍ മറ്റൊന്ന് ടെക്‌നിക്കാണ്. ഓഫ്സ്റ്റംപ് കവര്‍ ചെയ്തു മാത്രമേ ടെസ്റ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ കളിക്കാന്‍ പാടുള്ളൂ. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ കോലി നേരിട്ടത് ഇങ്ങനെയായിരുന്നു. തൊട്ടുമുമ്പത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിരന്തരം ഓഫ് സ്റ്റംപിന് പുറത്തേക്കു ബൗള്‍ ചെയ്ത് ആന്‍ഡേഴ്‌സന്‍ കോലിയെ വലച്ചിരുന്നു. ഇത് ഉള്‍ക്കൊണ്ട് കൃത്യമായ തയ്യാറെടുപ്പ് നടത്തിയാണ് പിന്നീടുള്ള പരമ്പരയില്‍ കോലി ബാറ്റ് ചെയ്തത്. ഒരു ടെസ്റ്റ് പ്ലെയര്‍ ഇങ്ങനെയായിരിക്കണമെന്നും ഹുസൈന്‍ വിലയിരുത്തി.

രോഹിത് ശ്രദ്ധിക്കേണ്ടത്

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അതേ ശൈലിയില്‍ രോഹിത്തിന് ടെസ്റ്റിലും ബാറ്റ് ചെയ്യാന്‍ കഴിയില്ല. ചില നിയന്ത്രണങ്ങള്‍ അദ്ദേഹം വരുത്തേണ്ടി വരണമെന്ന് ഹുസൈന്‍ ആവശ്യപ്പെട്ടു. ഇനി രോഹിത് ചെയ്യേണ്ടത് ഒരേയൊരു കാര്യം ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന പന്തുകള്‍ ഒഴിവാക്കുകയെന്നതാണെന്ന് ഹുസൈന്‍ ഉപദേശിച്ചു.
വിദേശത്ത് ടെസ്റ്റ് കളിക്കുമ്പോള്‍ രോഹിത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഇക്കാര്യം തന്നെയാണ്. ബാറ്റ് ചെയ്യുമ്പോള്‍ അര മണിക്കൂര്‍ രോഹിത്ത് ക്ഷമയോടെ പിടിച്ചുനില്‍ക്കണം. ഈ അരമണിക്കൂര്‍ നിങ്ങളെ ഞാന്‍ വെറുതെ വിടുന്നതായി അദ്ദേഹത്തിന് ബൗളറോട് പറയാം. മാത്രമല്ല സ്ലിപ്പില്‍ നില്‍ക്കുന്നയാളെ ഒഴിവാക്കിത്തരാമെന്നും ചെയ്യാമെന്ന് രോഹിത്തിന് ബൗളറോട് പറയാമെന്ന് ഹുസൈന്‍ വിശദമാക്കി.

വിദേശത്തെ ടെസ്റ്റുകള്‍

ഓപ്പണറെന്ന നിലയില്‍ വിദേശത്തു നടക്കാനിരിക്കുന്ന ടെസ്റ്റുകളായിരിക്കും രോഹിത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഈ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഓപ്പണറെന്ന നിലയില്‍ രോഹിത്തിന്റെ കരിയറിലെ വഴിത്തിരിവ് കൂടിയായിരിക്കും. ഈ റോള്‍ തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കാന്‍ ഓസീസിനെതിരേ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്തിയേ തീരൂ.
ഈ വര്‍ഷം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രോഹിത് ഓപ്പണറായി ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ പരിക്കു കാരണം ടെസ്റ്റ് പരമ്പരയില്‍ നിന്നും അദ്ദേഹത്തിന് പിന്‍മാറേണ്ടിവന്നു. കരിയറില്‍ 32 ടെസ്റ്റുകള്‍ ഇതിനകം രോഹിത് കളിച്ചുകഴിഞ്ഞു.

Story first published: Tuesday, June 23, 2020, 13:39 [IST]
Other articles published on Jun 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+