Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

38ലേക്ക് കാലെടുത്ത് വയ്ക്കാന്‍ ധോണി... ആശംസകളുമായി ഐസിസി, വീഡിയോ വൈറല്‍

ലണ്ടന്‍: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി 38ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ആശംസകളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസി തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ധോണിക്ക് ആശംസകളര്‍പ്പിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തതോടെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

ജൂലൈ എട്ടിന് ഞായറാഴ്ചയാണ് ധോണിയുടെ 38ാം പിറന്നാള്‍. ഇത്തവണ ടീമിനൊപ്പം ഗംഭീര ആഘോഷ പരിപാടികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ധോണിയുടെ കരിയറിലെ അവസാനത്തെ ലോകകപ്പ് കൂടിയായിരിക്കും ഇത്.

ധോണിയെന്നത് വെറുമൊരു പേരല്ല

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ കളിക്കാരനെന്നാണ് ധോണിയെ ഐസിസി തങ്ങളുടെ വീഡിയോയില്‍ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ പേരാണിത്, ലോകമെമ്പാടമുള്ള ലക്ഷക്കണക്കിന് പേരെ പ്രചോദിപ്പിക്കുന്ന പേരാണിത്, ഒരിക്കലും നിഷേധിക്കാനാവാത്ത പൈതൃകമാണ് ഈ പേര്, എംഎസ് ധോണിയെന്നത് വെറുമൊരു പേരല്ലയെന്നും വീഡിയോയില്‍ ഐസിസി പറയുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ധോണി തങ്ങളെ എത്തരത്തിലാണ് സ്വാധീനിച്ചതെന്നു ഈ വീഡിയോയില്‍ പറയുന്നുണ്ട്.

വളരെയധികം പഠിക്കാനുണ്ട്

വളരെയധികം പഠിക്കാനുണ്ട്

നിങ്ങള്‍ പുറത്തു നിന്നും കാണുന്നതില്‍ വ്യത്യസ്തമായിരിക്കും ഒരാളുടെ ഉള്ളിലുള്ളള കാര്യങ്ങള്‍. ധോണി വളരെ ശാന്ത പ്രകൃതക്കാരനും സമചിത്തതയുള്ള വ്യക്തിയുമാണ്. വളരെയധികം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ സാധിക്കും. ധോണിയാണ് തന്റെ ക്യാപ്റ്റന്‍, എല്ലായ്‌പ്പോഴും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.
ഞങ്ങള്‍ തമ്മിലുള്ള മാനസിക പൊരുത്തം വളരെ വലുതാണ്. എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ താന്‍ കേള്‍ക്കാറുണ്ടെന്നും കോലി പറയുന്നു

അന്നും ഇന്നും സഹായിക്കുന്നു

അന്നും ഇന്നും സഹായിക്കുന്നു

2016ല്‍ ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ് താന്‍ ഇന്ത്യന്‍ ടീമിലെത്തിയതെന്നു സ്റ്റാര്‍ പേസറായ ബുംറ വ്യക്തമാക്കി. ടീമില്‍ അദ്ദേഹമുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. വളരെ ശാന്തമായാണ് എല്ലാത്തിനെയും ധോണി സമീപിക്കുന്നത്. എല്ലായ്‌പ്പോഴും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും അദ്ദേഹത്തിനുണ്ടെന്ന് ലോകത്തിലെ നമ്പര്‍ ബൗളറായ ബുംറ വിശദമാക്കി.
കോലിയും ബുംറയും മാത്രമല്ല ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവരും വീഡിയോയില്‍ ധോണിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

ധോണിയുടെ കടുത്ത ഫാന്‍

ധോണിയുടെ കടുത്ത ഫാന്‍

ധോണിയുടെ കടുത്ത ആരാധകനാണ് താനെന്നു ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പറായ ബട്‌ലര്‍ പറഞ്ഞു. ധോണിയെക്കണ്ടാണ് താന്‍ വളര്‍ന്നത്. മിസ്റ്റര്‍ കൂളാണ് അദ്ദേഹം. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഏറെ ഇഷ്ടമാണ്. വിക്കറ്റിനു പിന്നില്‍ മിന്നല്‍ വേഗമാണ് ധോണിക്കുള്ളത്. ബാറ്റ് ചെയ്യുമ്പോള്‍ വളരെ ശാന്തനായാണ് അദ്ദേഹം കാണപ്പെടുന്നത്. ക്രിക്കറ്റിന്റെ വലിയൊരു അംബാസഡറാണ് ധോണിയെന്നും ബട്‌ലര്‍ പുകഴ്ത്തി.
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധോണി. ഇതിഹാസ വിക്കറ്റ് കീപ്പറായ ധോണിയെപ്പോലെ മറ്റൊരാളുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നും സ്‌റ്റോക്‌സ് വ്യക്തമാക്കി.

Story first published: Saturday, July 6, 2019, 14:31 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+