ഗംഭീരമായി തുടങ്ങി, കോലിക്കൊപ്പം അരങ്ങേറ്റവും നടത്തി! പക്ഷെ ഇപ്പോള്‍ ഇവരുടെ അഡ്രസില്ല
മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് വിരാട് കോലി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യനാക്കിയ നായകനില്‍ നിന്ന് ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെയും ലോക ക്രിക്കറ്റിന്റെയും വിസ്മയമായി വളരാന്‍ കോലിക്കായി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ബാറ്റുകൊണ്ട് വിസ്മയിപ്പിച്ച ഇന്ത്യക്കാരില്‍ മുന്‍നിരയിലാണ് കോലി. നടന്ന വഴികളിലെല്ലാം നിരവധി റെക്കോഡുകളും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി.
അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് കോലി കരിയറില്‍ നേടിയെടുത്തത്. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഏകദിന അരങ്ങേറ്റം നടത്തിയ കോലി 2010ല്‍ ടി20 അരങ്ങേറ്റവും 2011ല്‍ ടെസ്റ്റ് അരങ്ങേറ്റവും നടത്തി. കോലി അരങ്ങേറ്റം നടത്തിയ അതേ സമയത്ത് ദേശീയ ടീമിലേക്കെത്തുകയും എന്നാല്‍ കരിയറില്‍ വലിയ ഉയരങ്ങളിലേക്കെത്താന്‍ സാധിക്കാതെ പോവുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള നാലു പേര്‍ ആരൊക്കെയാണെന്ന് നോക്കാം.
നമാന്‍ ഓജയാണ് ഒന്നാമത്തെ താരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഓജ 2010ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരത്തിന് ദൗര്‍ഭാഗ്യവശാല്‍ വലിയ കരിയറിലേക്കെത്താനായില്ല. ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്ന് 56 റണ്‍സും ഒരു ഏകദിനത്തില്‍ നിന്ന് ഒരു റണ്‍സും രണ്ട് ടി20യില്‍ നിന്ന് 12 റണ്‍സുമാണ് ഓജ നേടിയത്. 113 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 1554 റണ്‍സും ഓജയുടെ പേരിലുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നെങ്കിലും ദേശീയ ടീമിനൊപ്പം മികവുകാട്ടാന്‍ ഓജക്കായില്ല. രണ്ടാമത്തെ താരം സൗരഭ് തിവാരിയാണ്. എംഎസ് ധോണിയെപ്പോലെ നീളന്‍ മുടിയുമായെത്തി ആരാധക മനസ് കീഴടക്കിയ താരമാണ് സൗരഭ് തിവാരി. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തി ദേശീയ ടീമിലേക്ക് വരവറിയിച്ച തിവാരി 2010ലാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ഇടം കൈയന്‍ താരം മൂന്ന് ഏകദിനമാണ് കളിച്ചത്. നേടിയത് വെറും 49 റണ്‍സും. ടി20യില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല.

2021ലാണ് അവസാനമായി ഐപിഎല്‍ കളിച്ചത്. ഫിറ്റ്‌നസ് നഷ്ടമായ സൗരഭ് തിവാരി ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും കളിക്കുന്നില്ല. മൂന്നാമത്തെ താരം സുബ്രമണ്യ ബദരിനാഥാണ്. വലിയ ഭാവി വിലയിരുത്തപ്പെട്ട ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് തമിഴ്‌നാട്ടുകാരനായ ബദരിനാഥ്. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങിയതോടെയാണ് ബദരിനാഥ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. എംഎസ് ധോണി വിരാട് കോലിക്ക് മുമ്പ് ഇന്ത്യന്‍ ടീമിലേക്കെത്തിക്കാന്‍ ആഗ്രഹിച്ച താരമാണ് ബദരിനാഥ്.
2010ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 2 ടെസ്റ്റില്‍ നിന്ന് 63 റണ്‍സും 7 ഏകദിനത്തില്‍ നിന്ന് 79 റണ്‍സും ഒരു ടി20യില്‍ നിന്ന് 43 റണ്‍സുമാണ് നേടിയത്. ഇന്ത്യക്കൊപ്പം പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ ബദരിക്കായില്ല. 95 ഐപിഎല്ലില്‍ നിന്നായി 1441 റണ്‍സും താരം നേടിയിട്ടുണ്ട്. നിര്‍ഭാഗ്യവാനായ താരമെന്ന് മാത്രമെ ബദരിനാഥിനെ പറയാനാവൂ. പ്രതിഭയുണ്ടായിട്ടും പല കാരണങ്ങള്‍ വളരാന്‍ സാധിച്ചില്ല.
അഭിനവ് മുകുന്ദാണ് മറ്റൊരാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവുകാട്ടുന്ന അഭിനവ് കോലിയുടെ അതേ വര്‍ഷമാണ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കായി ഏഴ് ടെസ്റ്റ് കളിച്ച് 320 റണ്‍സാണ് നേടിയത്. എന്നാല്‍ പിന്നീട് അവസരങ്ങള്‍ ലഭിച്ചില്ല. ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയാം.
കോലിയെപ്പോലെ വളരാന്‍ പ്രതിഭയ്‌ക്കൊപ്പം ഭാഗ്യവും കൂടി വേണം. അത് എളുപ്പത്തില്‍ ആര്‍ക്കും ലഭിക്കുന്നതല്ല. 109 ടെസ്റ്റില്‍ നിന്ന് 8479 റണ്‍സും 274 ഏകദിനത്തില്‍ നിന്ന് 12898 റണ്‍സും 115 ടി20യില്‍ നിന്ന് 4008 റണ്‍സും കോലിയുടെ പേരിലുണ്ട്. 237 ഐപിഎല്ലില്‍ നിന്നായി 7263 റണ്‍സും കോലി സ്വന്തമാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications